Follow KVARTHA on Google news Follow Us!
ad

അയോധ്യയിലെ ദശരഥപുത്രന്‍ രാമന് ചടയമംഗലത്ത് പൊലീസിന്റെ പെറ്റി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kollam,News,Local News,Police,Case,Passengers,Kerala,
കൊല്ലം: (www.kvartha.com 15.10.2021) അയോധ്യയിലെ ദശരഥപുത്രന്‍ രാമന് ചടയമംഗലത്ത് പൊലീസിന്റെ പെറ്റി. ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ കേട്ടവര്‍ കേട്ടവര്‍ അന്തം വിട്ടുനിന്നു. എന്നാല്‍ സംശയിക്കേണ്ട, വാഹനപരിശോധനയ്ക്കിടെ പിടിയിലായ കാര്‍ യാത്രക്കാരന്‍ തെറ്റായ മേല്‍വിലാസം നല്‍കി പൊലീസിനെ കബളിപ്പിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പ്രചരിച്ചതോടെ കേട്ടപാടെ പെറ്റി എഴുതി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനും വെട്ടിലായിരിക്കയാണ്.

Police charged petty case against Dasaradha puthran Raman, Kollam, News, Local News, Police, Case, Passengers, Kerala

പേര് രാമന്‍, അച്ഛന്റെ പേര് ദശരഥന്‍, സ്ഥലം അയോധ്യ. സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തതിനാണ് അയോധ്യയിലെ രാമന് 500 രൂപയുടെ പെറ്റി പൊലീസ് ചുമത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 12 ന് വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. ചടയമംഗലം പൊലീസിന്റെ സീല്‍ പതിച്ച രസീത് ഉള്‍പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അയോധ്യയിലെ രാമന് പെറ്റി നല്‍കിയെന്ന് പൊലീസും സമ്മതിക്കുന്നു.

നിയമലംഘനം ചോദ്യം ചെയ്തപ്പോള്‍ പൊലീസിനോട് കാറില്‍ യാത്ര ചെയ്തിരുന്നവര്‍ കയര്‍ക്കുകയായിരുന്നു. മേല്‍വിലാസ രേഖകള്‍ നല്‍കാനും തയാറായില്ല. നിവൃത്തിയില്ലാതെ വന്നതോടെയാണ് യാത്രക്കാരനായ യുവാവ് പറഞ്ഞ മേല്‍വിലാസത്തില്‍ പെറ്റി നല്‍കിയതെന്നാണ് പൊലീസിന്റെ വിശദീകരണം. പൊലീസിനെ തെറ്റായ മേല്‍വിലാസം നല്‍കി കബളിപ്പിച്ചെന്ന് മാത്രമല്ല വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. പെറ്റി എഴുതിയ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഇതോടെ വെട്ടിലായിരിക്കുകയാണ്.

Keywords: Police charged petty case against Dasaradha puthran Raman, Kollam, News, Local News, Police, Case, Passengers, Kerala.

Post a Comment