കോവിഡിന് പിന്നാലെ ഭീതി വിതച്ച് 'സാല്‍മൊണല്ല'; അപൂര്‍വ രോഗം യുഎസില്‍ കണ്ടെത്തിയതായി റിപോര്‍ട്

വാഷിങ്ടണ്‍: (www.kvartha.com 23.10.2021) യുഎസില്‍ കോവിഡിന് പിന്നാലെ സാല്‍മൊണല്ല എന്നു പേരുള്ള അപൂര്‍വ രോഗം കണ്ടത്തിയതായി റിപോര്‍ട്. ഉള്ളിയില്‍ നിന്നാണ് സാല്‍മൊണല്ല വൈറസ് ഉണ്ടായതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതേസമയം യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിന് ജനങ്ങളാണ് രോഗം ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്.
               
News, International, America, Washington, COVID19, Report, Hospital, USA, People, Hundreds In US Fall Sick In Raw Onion-Linked Salmonella.

മെക്‌സികോയിലെ ചിഹുവാഹുവായില്‍നിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണ് രോഗത്തിന്റെ ഉറവിടം കണ്ടെത്തിയത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആണ് ഈ വിവരം പുറത്തു വിട്ടത്. രോഗ വ്യാപന സാഹചര്യമുള്ളതിനാല്‍ ലേബലില്ലാത്ത ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി ജനം ഉപേക്ഷിക്കണമെന്നു യുഎസ് അധികൃതര്‍ അറിയിച്ചു.

ഇതിനോടകം 652 പേര്‍ക്ക് രോഗം ബാധിച്ചു. 129 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണങ്ങളൊന്നും ഇതുവരെ റിപോര്‍ട് ചെയ്തിട്ടില്ല. ?രോ?ഗികളുടെ എണ്ണം ഇനിയും കൂടാനുള്ള സാധ്യത കൂടുതലാണെന്ന് സിഡിസി വ്യക്തമാക്കി. ഉള്ളി വച്ചിരുന്ന ഇടങ്ങളെല്ലാം അണുനാശിനി ഉപയോഗിച്ചു കഴുകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

അതേസമയം വയറിളക്കം, പനി, വയറ്റില്‍ അസ്വസ്ഥത തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണം. ശരീരത്തിലെത്തിലെത്തി ആറു മണിക്കൂര്‍ മുതല്‍ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുകയെന്നും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.


Keywords: News, International, America, Washington, COVID19, Report, Hospital, USA, People, Hundreds In US Fall Sick In Raw Onion-Linked Salmonella.
< !- START disable copy paste -->

Post a Comment

Previous Post Next Post