സംസ്ഥാനത്ത് 4 ദിവസമായി മാറ്റമില്ലാതെ സ്വര്‍ണവില; പവന് 35,120 രൂപ

കൊച്ചി: (www.kvartha.com 11.10.2021) സംസ്ഥാനത്ത് നാല് ദിവസമായി മാറ്റമില്ലാതെ സ്വര്‍ണവില. ഗ്രാമിന് 4,390 രൂപയിലും പവന് 35,120 രൂപയിലുമാണ് ഒക്ടോബര്‍ എട്ടു മുതല്‍ വ്യാപാരം നടക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഒക്ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 4340 രൂപയും പവന് 34,720 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

Gold prices remain unchanged for 4 days in the state; 35,120 per sovereign, Kochi, News, Business, Gold, Gold Price, Kerala

നവരാത്രി ആഘോഷങ്ങള്‍ക്കിടയിലും രാജ്യത്തെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. അതേ സമയം അമേരിക്കന്‍ ഡോളര്‍ ഇടിഞ്ഞതിനാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞു. സ്‌പോട് ഗോള്‍ഡ് ഔണ്‍സിന് 1,756.25 ഡോളറായി കുറഞ്ഞു.

യുഎസ് സ്വര്‍ണ ഫ്യൂചറുകള്‍ 1,756.80 ഡോളര്‍ എന്ന നിരക്കില്‍ മാറ്റമില്ല. 1780 ഡോളര്‍ ഉയര്‍ന്ന ശേഷം തിരിച്ചു വന്ന രാജ്യാന്തര സ്വര്‍ണ വില 1740 ഡോളറില്‍ കൂടുതല്‍ പിന്തുണ പ്രതീക്ഷിക്കുന്നു. സ്വര്‍ണം അടുത്ത കുതിപ്പ് ആരംഭിച്ചേക്കാം.

Keywords: Gold prices remain unchanged for 4 days in the state; 35,120 per sovereign, Kochi, News, Business, Gold, Gold Price, Kerala.

Post a Comment

Previous Post Next Post