Follow KVARTHA on Google news Follow Us!
ad

സ്ഥാപിത താത്പര്യക്കാർ നടത്തുന്ന വിഭജന ശ്രമങ്ങളിൽ വീഴാതെ ശ്രദ്ധിക്കണമെന്ന് മന്ത്രി അഹ് മദ്‌ ദേവർകോവിൽ; എസ് എസ് എഫ് കേരള സാഹിത്യോത്സവിന് തുടക്കമായി

SSF Kerala Sahithyolsav began#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com 25.09.2021) വിഭജനശ്രമങ്ങളെ മതേതര ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിച്ച് ചെറുത്ത് തോൽപിക്കണമെന്ന് തുറമുഖം വകുപ്പ് മന്ത്രി അഹ് മദ്‌ ദേവർ കോവിൽ പറഞ്ഞു. എസ് എസ് എഫ് സംഘടിപ്പിക്കുന്ന ഇരുപത്തി എട്ടാമത്28-ാമത് കേരള സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
SSF Kerala Sahithyolsav began

ജനങ്ങളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി ഒരു മതവിഭാഗത്തിനെതിരെ തിരിച്ചു വിടുന്ന പ്രവണതയും വ്യാപകമായി കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ തകർക്കാൻ ഇന്ത്യക്കകത്തും പുറത്തും ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഭിന്നിപ്പിച്ച് സ്വാതന്ത്ര്യ വാജ്ഞയെ ഇല്ലാതാക്കാനാണ് ബ്രിടീഷുകാർ ശ്രമിച്ചത്. അതിന്റെ പരിണിത ഫലമായി ഇൻഡ്യ സ്വതന്ത്രമായപ്പോൾ രാജ്യം വെട്ടിമുറിക്കപ്പെട്ടു. ബ്രിടീഷുകാരുടെ വിഭജന തന്ത്രങ്ങളിൽ വീണതിന് രാജ്യവും, ജനങ്ങളും വലിയ വില നൽകേണ്ടി വന്നു. പുതിയ സാഹചര്യത്തിൽ സ്ഥാപിത താത്പര്യക്കാർ നടത്തുന്ന വിഭജന ശ്രമങ്ങളിൽ വീഴാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രടറി ഹാമിദലി സഖാഫി പാലാഴി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത് സംസ്ഥാന സെക്രടറി വണ്ടൂർ അബ്ദുർ റഹ് മാൻ ഫൈസി, സി പി സൈതലവി മാസ്റ്റർ, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, കെ വൈ നിസാമുദ്ദീൻ ഫാളിലി, സി എൻ ജഅഫർ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ കാസർകോട്, മുഹമ്മദലി കിനാലൂർ സംസാരിച്ചു.

ഒക്ടോബർ രണ്ടുവരെ നീണ്ടു നിൽക്കുന്ന കേരള സാഹിത്യോത്സവിൽ തുടർന്നുള്ള ദിവസങ്ങളിൽ വ്യത്യസ്ത കല, സാഹിത്യ, സാംസ്കാരിക പരിപാടികൾ നടക്കും. ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെയാണ് സാഹിത്യോത്സവ് നടക്കുന്നത്. സമാപന സമ്മേളനം കാന്തപുരം എ പി അബൂബകർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.

Keywords: Kerala, News, Kozhikode, SSF, Programme, Minister, Inauguration, Top-Headlines, Kanthapuram A.P.Aboobaker Musliyar, SSF Kerala Sahithyolsav began.
< !- START disable copy paste -->

Post a Comment