Follow KVARTHA on Google news Follow Us!
ad

'കന്യാദാനത്തെ മോശമായി ചിത്രീകരിക്കുന്നു'; ബോളിവുഡ് താരത്തിന്റെ പരസ്യ ചിത്രത്തിനെതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം

Pro-Hindu group protests against Alia Bhatt's 'kanyadaan' ad outside Manyavar showroom in Navi Mumbai#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com 26.09.2021) സാമൂഹ്യ മാധ്യമങ്ങളിലടക്കം മികച്ച പ്രതികരണം ലഭിച്ച ബോളിവുഡ് താരത്തിന്റെ പരസ്യ ചിത്രത്തിനെതിരെ പ്രതിഷേധം. ബോളിവുഡ് താരം ആലിയ ഭട്ട് അഭിനയിച്ച പരസ്യ ചിത്രത്തിനെതിരെ ഹിന്ദുത്വ സംഘടനകളാണ് പ്രതിഷേധവുമായി എത്തിയത്.

വേദാന്ത് ഫാഷന്‍സിന്റെ മാന്യവാര്‍ വസ്ത്ര ബ്രാന്‍ഡിന്റെ പരസ്യത്തിനെതിരെയാണ് പ്രതിഷേധം. വിവാഹചടങ്ങായ കന്യാദാനത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നു എന്നുമാണ് ഹിന്ദുത്വ സംഘടനകളുടെ ആരോപണം. പരസ്യചിത്രം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ പ്രമുഖ വസ്ത്ര ബ്രാന്‍ഡായ മാന്യവാര്‍ ബ്രാന്‍ഡ് കമ്പനിയുടെ മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.   

News, National, India, Mumbai, Entertainment, Protest, Advertisement, Bollywood, Actress, Pro-Hindu group protests against Alia Bhatt's 'kanyadaan' ad outside Manyavar showroom in Navi Mumbai


ഹിന്ദു ജനജാഗ്രതി സമിതി പ്രവര്‍ത്തകര്‍ ഷോറൂമിന് മുമ്പില്‍ തടിച്ചുകൂടുകയും പ്ലകാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. കമ്പനിയുടെ പരസ്യചിത്രം ഹിന്ദു വിവാഹചടങ്ങുകളുടെ ഭാഗമായ കന്യാദാനത്തെ തെറ്റായി ചിത്രീകരിച്ചുവെന്നും ഇത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നും സംഘടന വക്താവ് ഡോ. ഉദയ് ധൂരി പറഞ്ഞു. കമ്പനി പരസ്യം പിന്‍വലിച്ച് മാപ്പ് പറയുന്നതുവരെ വസ്ത്ര ബ്രാന്‍ഡ് ബഹിഷ്‌കരിക്കണമെന്നാണ് സംഘടനയുടെ ആഹ്വാനം.

'കന്യാദാനം' എന്ന സമ്പ്രദായത്തോട് യോജിക്കാത്ത 'കന്യാമാന്‍' സമ്പ്രദായമാണ് വേണ്ടതെന്ന് ഉന്നയിക്കുന്ന തരത്തിലുള്ള വധുവിനെയാണ് ആലിയ പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

Keywords: News, National, India, Mumbai, Entertainment, Protest, Advertisement, Bollywood, Actress, Pro-Hindu group protests against Alia Bhatt's 'kanyadaan' ad outside Manyavar showroom in Navi Mumbai

Post a Comment