Follow KVARTHA on Google news Follow Us!
ad

2021 സ്വീഡിഷ് അന്താരാഷ്ട്ര ചലചിത്ര മേളയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളത്തിലെ ഹിറ്റ് ചിത്രം ജോജി

Fahad Fasil’s Joji is the official selection for Swedish International Film Festival#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 15.09.2021) നടന്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിച്ച ഹിറ്റ് ചിത്രം ജോജി അന്താരാഷ്ട്ര ചലചിത്ര മേളയിലേക്ക്. 2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്വീഡിഷ് അന്താരാഷ്ട്ര ചലചിത്രമേളക്ക് സിനിമ തെരഞ്ഞെടുക്കപ്പെട്ട വിവരം സംവിധായന്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ഫേസ്ബുകില്‍ പങ്കുവച്ചു. 

News, Kerala, State, Entertainment, Cinema, Cine Actor, Fahad Fazil, Fahad Fasil’s Joji is the official selection for Swedish International Film Festival


ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചിത്രത്തിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രം ദേശീയ അന്തര്‍ദേശീയ തലത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ഏപ്രില്‍ 7നാണ് ആമസോണ്‍ പ്രൈമിലൂടെ ജോജി റിലീസ് ചെയ്തത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പലരും എഴുത്തുകാരന്‍ കണ്ടതിനപ്പുറമുള്ള നിഗമനങ്ങളും എഴുതിയിരുന്നു. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം 'മാക്ബത്'ല്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് ശ്യാം രചന നിര്‍വഹിച്ചിരിക്കുന്നത്. 'ദൃശ്യം 2'നു ശേഷം ആമസോണ്‍ പ്രൈം ഡയറക്ട് റിലീസ് ചെയ്ത മലയാളചിത്രം കൂടിയായിരുന്നു ജോജി.

 

Keywords: News, Kerala, State, Entertainment, Cinema, Cine Actor, Fahad Fazil, Fahad Fasil’s Joji is the official selection for Swedish International Film Festival

Post a Comment