ആലുക്കാസ് ജ്വലറി കവർച; മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

മംഗളുറു: (www.kvartha.com 14.09.2021) പുത്തൂരിൽ ജോസ് ആലുക്കാസ് ജ്വലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മൂന്ന് പ്രതികളെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബീരമലഗുഡെ സ്വദേശികളായ ബിബിജാൻ (30), ഹുസൈനാ ബീവി (27), ജൈതു ബീവി(43) എന്നിവരാണ് അറസ്റ്റിലായത്.

News, Karnataka, Mangalore, Arrest, Police, CCTV, Robbery, Women, Alukkas jewellery robbery; Three women arrested.

ഈമാസം ഒന്നിന് മൂന്ന് മണിയോടെ പുത്തൂർ ഹിന്ദുസ്ഥാൻ കൊമേഴ്‌സ്യൽ കോംപ്ലക്സിൽ സ്വർണം വാങ്ങാൻ എന്ന വ്യാജേന ജ്വലറിയിൽ എത്തിയ പർദ ധരിച്ച സ്ത്രീകൾ 2,60,400 രൂപ വരുന്ന ആഭരണങ്ങൾ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. 

മാനജർ സി പി രതീഷിന്റെ പരാതിയനുസരിച്ച് സി സി ടി വിയിൽ പതിഞ്ഞ മോഷണ ദൃശ്യങ്ങൾ പിന്തുടർന്നാണ് അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലുകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

Keywords: News, Karnataka, Mangalore, Arrest, Police, CCTV, Robbery, Women, Alukkas jewellery robbery; Three women arrested.

< !- START disable copy paste -->

Post a Comment

Previous Post Next Post