കോവിഡ് നിയമ ലംഘനം; ഖത്വറില്‍ 517 പേര്‍ക്കെതിരെ നടപടിയെടുത്തതായി അധികൃതര്‍

ദോഹ: (www.kvartha.com 13.09.2021) ഖത്വറില്‍ കോവിഡ് നിയമം ലംഘിച്ച 517 പേര്‍ക്കെതിരെ നടപടിയെടുത്തതായി ആഭ്യന്തര മന്ത്രാലയം അധികൃതര്‍. ഇവരില്‍ 412 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് പിടിയിലായത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 98 പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്ലികേഷന്‍ ഇല്ലാതിരുന്നതിന് നാലുപേരെയും ക്വാറന്റൈന്‍ നിയമം പാലിക്കാതിരുന്ന മൂന്ന് പേരെയും പിടികൂടി. 

എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്വറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. 

Doha, News, Gulf, World, Top-Headlines, COVID-19, 517 people caught violating Covid-19 precautionary measures

Keywords: Doha, News, Gulf, World, Top-Headlines, COVID-19, 517 people caught violating Covid-19 precautionary measures

Post a Comment

Previous Post Next Post