Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരത്ത് യുവതിക്ക് കുത്തേറ്റ സംഭവം; ചികിത്സയിലായിരുന്ന 20കാരി മരിച്ചു

തിരുവനന്തപുരത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു News, Kerala, Death, Treatment, Death, Medical College, hospital, Woman, Crime, Police
നെടുമങ്ങാട്: (www.kvartha.com 31.08.2021) തിരുവനന്തപുരത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാണ്ട സ്വദേശിനി സൂര്യഗായത്രി (20) ആണ് ചൊവ്വാഴ്ച പുലര്‍ചെ മരിച്ചത്. സംഭവത്തില്‍ പേയാട് സ്വദേശി അരുണിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3.30 മണിയോടെയായിരുന്നു സംഭവം. 

വാടക വീടിന്റെ അടുക്കള വാതിലിലൂടെ അതിക്രമിച്ച് കയറിയ പേയാട് സ്വദേശി അരുണ്‍ സൂര്യ ഗായത്രിയെ കുത്തുകയായിരുന്നു. കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സൂര്യഗായത്രിയെ കുത്തി. പതിനഞ്ച് കുത്തേറ്റ സൂര്യഗായത്രി നിലത്ത് വീണു. മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി.

News, Kerala, Death, Treatment, Death, Medical College, hospital, Woman, Crime, Police, Woman died while undergoing treatment in Thiruvananthapuram

വയറിലും കഴുത്തിലും സാരമായി മുറിവേറ്റ സൂര്യഗായത്രിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി യെങ്കിലും പുലര്‍ചയോടെ ആരോഗ്യ നില വഷളായി. സംഭവത്തിന് ശേഷം അരുണ്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സമീപത്തെ വീടിന്റെ ടെറസില്‍ ഇയാള്‍ ഒളിച്ചിരുന്ന ഇയാളെ പിടികൂടി. വഞ്ചിയൂര്‍, ആര്യനാട്, പേരൂര്‍ക്കട സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു.

അരുണിന് സൂര്യഗായത്രിയുമായി മുന്‍പരിചയം ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റി. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയും തര്‍ക്കമുണ്ടായി. പലതവണ സൂര്യഗായത്രി അരുണിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവുമായി പിണങ്ങി അമ്മയോടൊപ്പമാണ് സൂര്യഗായത്രി കഴിഞ്ഞ ആറ് മാസമായി കഴിഞ്ഞിരുന്നത്. അരുണും വിവാഹിതനാണ്. അതേസമയം, വിവാഹലോചന നിരസിച്ചതിനാണ് കൊലപാതകം നടത്തിയതെന്ന് യുവതിയുടെ അമ്മ പറഞ്ഞു. 

Keywords: News, Kerala, Death, Treatment, Death, Medical College, hospital, Woman, Crime, Police, Woman died while undergoing treatment in Thiruvananthapuram

Post a Comment