ഫോടോകളും വിഡിയോകളും അയച്ചതിന് ശേഷം ഗാലറിയില്‍ സേവ് ആകാതെ ഡിലീറ്റ് ആകും; 'വ്യൂ ഒണ്‍സ്' എന്ന പുതിയ ഫീചറുമായി വാട്സ്ആപ്


ന്യൂഡെല്‍ഹി: (www.kvartha.com 04.08.2021) ഉപഭോക്താക്കള്‍ക്കായി പുതിയ ഫീചര്‍ അവതരിപ്പിച്ച് വാട്സ്ആപ്. ഫോടോകളും വിഡിയോകളും അയച്ചതിന് ശേഷം ഗാലറിയില്‍ സേവ് ആകാതെ ഡിലീറ്റ് ചെയ്യാനുള്ള വ്യൂ ഒണ്‍സ് ഓപ്ഷനാണ് വാട്സ്ആപ് അവതരിപ്പിച്ചിരിക്കുന്നത്.

ഫോടോയും വിഡിയോയും ആര്‍ക്കാണോ അയക്കുന്നത്, അയാള്‍ അത് ഓപെണ്‍ ആക്കിക്കഴിഞ്ഞാല്‍ മെസേജ് ഡിലീറ്റ് ആവുന്ന ഓപ്ഷനാണ് വ്യൂ ഒണ്‍സ്. ഇത്തരത്തില്‍ അയക്കുന്ന ചിത്രങ്ങളും വിഡിയോകളും ഫോര്‍വേഡ് ചെയ്യാനും സേവ് ചെയ്യാനും സ്റ്റാര്‍ മെസേജ് ആക്കാനും സാധിക്കില്ല.

News, National, India, New Delhi, Whatsapp, Technology, Business, Finance, Social Media, WhatsApp launches 'View Once' that deletes photos, videos once seen


ഇത്തരം ഫോടോയും ചിത്രങ്ങളും ഫോണ്‍ ഗാലറിയില്‍ സേവ് ആകില്ലയെന്ന് വാട്സ്ആപ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പുതിയ ഫീചര്‍ ഈയാഴ്ച മുതല്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കും. ഉപയോക്താക്കളുടെ സ്വാകാര്യതയ്ക്ക് പ്രധാന്യം നല്‍കിയാണ് ഇത്തരത്തിലൊരു ഫീചര്‍ അവതരിപ്പിക്കുന്നതെന്ന് വാട്സ്ആപ് വ്യക്തമാക്കി.

Keywords: News, National, India, New Delhi, Whatsapp, Technology, Business, Finance, Social Media, WhatsApp launches 'View Once' that deletes photos, videos once seen

Post a Comment

أحدث أقدم