Follow KVARTHA on Google news Follow Us!
ad

നിര്‍മാണം അധികൃതര്‍ തമ്മിലുള്ള ഒത്തുകളിയിലൂടെയെന്ന് സുപ്രീംകോടതി; യുപിയില്‍ സൂപെര്‍ടെകിന്റെ 40 നിലയുള്ള ഇരട്ട സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവ്

Supreme Court orders demolition of Supertech's two 40-floor towers in Noida#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

നോയിഡ: (www.kvartha.com 31.08.2021) കായല്‍ കൈയ്യേറിയതിന് കേരളത്തില്‍ എറണാകുളം ജില്ലയിലെ മരടില്‍ 4 ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കിയത് പോലെ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അനധികൃത നിര്‍മാണമായ ഇരട്ട സമുച്ചയങ്ങള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി. റിയല്‍ എസ്റ്റേറ്റ് ഡെവലപര്‍ സൂപെര്‍ടെക് നിര്‍മിച്ച 40 നിലകളുള്ള ഇരട്ട സമുച്ചയങ്ങള്‍ പൊളിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. 

നോയിഡ അതോറിറ്റിയിലെ ഉദ്യോഗസ്ഥരും സൂപെര്‍ടെകും തമ്മിലുള്ള ഒത്തുകളിയുടെ ഫലമായാണ് നിര്‍മാണം എന്ന് സുപ്രീം കോടതി വിധിയില്‍ പറഞ്ഞു. 40 നിലകളുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

News, National, India, Uttar Pradesh, Flat, Technology, Business, Finance, Supreme Court of India, Supreme Court orders demolition of Supertech's two 40-floor towers in Noida


800 ഫ്ലാറ്റുകളോടുകൂടിയ 40 നിലകളുള്ള 2 സമുച്ചയം നിര്‍മിക്കാന്‍ നോയിഡ അതോറിറ്റി അനുമതി നല്‍കിയത് ചട്ടലംഘനമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 

നോയിഡയിലെ ഇരട്ട ടവറുകളിലെ എല്ലാ ഫ്ലാറ്റ് ഉടമകള്‍ക്കും 12% പലിശ സഹിതം മുടക്കിയ പണം തിരിച്ച് നല്‍കണമെന്നും ഇരട്ട സമുച്ചയങ്ങളുടെ നിര്‍മാണം മൂലമുണ്ടായ നഷ്ടത്തിന് റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് 2 കോടി രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

നഗരാസൂത്രണ അധികൃതരും കെട്ടിട നിര്‍മാതാക്കളും തമ്മിലുള്ള ഒത്തുകളിയിലൂടെ നഗര മേഖലയില്‍ അനധികൃത കെട്ടിട നിര്‍മാണം വര്‍ധിച്ചെന്നും ഇത്തരം നിര്‍മാണം കര്‍ശനമായി നിയന്ത്രിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി.

Keywords: News, National, India, Uttar Pradesh, Flat, Technology, Business, Finance, Supreme Court of India, Supreme Court orders demolition of Supertech's two 40-floor towers in Noida

Post a Comment