Follow KVARTHA on Google news Follow Us!
ad

സൗദി വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായതായി റിപോര്‍ട്; 8 പേര്‍ക്ക് പരിക്ക്, ഒരു വിമാനത്തിന് കേടുപാടും സംഭവിച്ചു

Second Houthi drone attack on Saudi Arabia’s Abha Airport wounds 8, damages plane#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

റിയാദ്: (www.kvartha.com 31.08.2021) സൗദി അറേബ്യയില്‍ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണമുണ്ടായതായി റിപോര്‍ട്. അബഹ വിമാനത്താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 8 പേര്‍ക്ക് പരിക്കേറ്റു. ഒരു യാത്രാ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപോര്‍ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അബഹ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടാകുന്നതെന്ന് ഔദ്യോഗിക ടെലിവിഷന്‍ ചാനലിലെ റിപോര്‍ട് വ്യക്തമാക്കുന്നു. ആക്രമണം നടത്താനൊരുങ്ങിയ ഡ്രോണുകള്‍ സൗദി സേന തകര്‍ക്കുകയായിരുന്നു. 

News, World, International, Gulf, Riyadh, Saudi Arabia, Flight, Drone Attack, Injured, Report, Second Houthi drone attack on Saudi Arabia’s Abha Airport wounds 8, damages plane


പുലര്‍ച്ചെയാണ് വിമാനത്താവളത്തിലേക്ക് ആദ്യം 2 പൈലറ്റില്ലാത്ത വിമാനങ്ങള്‍ സ്ഫോടക വസ്തുക്കളുമായി ആക്രമിക്കാനെത്തിയത്. എന്നാല്‍ ഈ ആക്രമണത്തില്‍ ആര്‍ക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിരുന്നില്ല. ഈ സംഭവത്തിലെ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വിമാനത്താവള റണ്‍വേയില്‍ നിന്നും മാറ്റിക്കൊണ്ടിരിക്കെയാണ് രണ്ടാമത് ആക്രമണം ഉണ്ടായതെന്നാണ് വിവരം. 

രാവിലെ 8.30 മണിയോടെ രണ്ടാമത് വിമാനത്താവളത്തിന് നേരെ വന്ന ഡ്രോണ്‍ സൗദി സഖ്യസേന തകര്‍ത്തിട്ടുവെന്നാണ് ചാനല്‍ റിപോര്‍ട്. സൗദി സൈന്യം ഇവയെ തകര്‍ത്ത് അക്രമ ശ്രമം പരാജയപ്പെടുത്തുകയായിരുന്നുവെന്ന് റിപോര്‍ടില്‍ പറഞ്ഞു. രണ്ടാമത്തെ ആക്രമണ ശ്രമത്തിലാണ് 8 പേര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതെന്ന് റിപോര്‍ട് വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെയുണ്ടായ രണ്ട് ആക്രമണങ്ങളിലൂടെ ഹൂതികള്‍ യുദ്ധക്കുറ്റത്തില്‍ ഏര്‍പെട്ടിരിക്കുകയാണെന്ന് അറബ് സഖ്യസേന ആരോപിച്ചു. അക്രമണത്തിനെതിരെ സൗദി അറേബ്യ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.

Keywords: News, World, International, Gulf, Riyadh, Saudi Arabia, Flight, Drone Attack, Injured, Report, Second Houthi drone attack on Saudi Arabia’s Abha Airport wounds 8, damages plane

إرسال تعليق