Follow KVARTHA on Google news Follow Us!
ad

30 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുന്നു; ഏത് പാര്‍ടിയുമായി സഹകരിക്കണമെന്ന് ആലോചിച്ചിട്ടില്ലെന്നും പി എസ് പ്രശാന്ത്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Congress,Allegation,Kerala,
തിരുവനന്തപുരം: (www.kvartha.com 31.08.2021) 30 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുന്നുവെന്ന് പി എസ് പ്രശാന്ത്. എന്നാല്‍ ഏത് പാര്‍ടിയുമായി സഹകരിക്കണമെന്ന് ആലോചിച്ചിട്ടില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. അച്ചടക്ക ലംഘനത്തിന് പ്രശാന്തിനെ കഴിഞ്ഞദിവസം കോണ്‍ഗ്രസ് പാര്‍ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ടി വിടാനുള്ള തീരുമാനം. പാര്‍ടി വിടുന്ന കാര്യം കാട്ടി പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി.

PS Prashanth expelled from Congress after writing letter to Rahul Gandhi, Thiruvananthapuram, News, Politics, Congress, Allegation, Kerala

തന്നെ പാര്‍ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവും ഇടപെട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. കെ സി വേണുഗോപാലിനെതിരേയും തിരുവനന്തപുരം ഡി സി സി അധ്യക്ഷനായ പാലോട് രവിക്കുമെതിരെയും ഗുരുതര ആരോപണങ്ങളാണ് പി എസ് പ്രശാന്ത് ഉയര്‍ത്തിയത്. കെ സി വേണുഗോപാലാണ് കേരളത്തില്‍ കോണ്‍ഗ്രസ് സംഘടന തകരാനുള്ള പ്രധാന കാരണമെന്നും അദ്ദേഹത്തോട് അടുത്ത് നില്‍ക്കുന്നവരാണ് ഡി സി സി തലപ്പത്തേക്ക് വന്നതെന്നും പ്രശാന്ത് ആരോപിച്ചു.

വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന ആളാണ് പാലോട് രവി. നെടുമങ്ങാട്ട് തന്നെ തോല്‍പിച്ചത് പാലോട് രവിയാണ്. ഇക്കാര്യം തെളിവുകള്‍ സഹിതം പാര്‍ടി അന്വേഷണ കമിഷനേയും കെ പി സി സി അധ്യക്ഷനേയും അറിയിച്ചു. പാലോട് രവിക്കെതിരെ നടപടി എടുത്തില്ലെങ്കിലും അംഗീകാരം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അത് പാര്‍ടി കണക്കിലെടുത്തില്ല. പകരം തോല്‍പിക്കാന്‍ ശ്രമിച്ച ആള്‍ക്ക് പ്രൊമോഷന്‍ നല്‍കി.

തന്നോടൊപ്പമുള്ള പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണെന്നും പ്രശാന്ത് ആരോപിച്ചു. നിയമ സഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന പി എസ് പ്രശാന്ത്.

Keywords: PS Prashanth expelled from Congress after writing letter to Rahul Gandhi, Thiruvananthapuram, News, Politics, Congress, Allegation, Kerala.

Post a Comment