Follow KVARTHA on Google news Follow Us!
ad

താലിബാനെ പിന്തുണച്ച് ശഹിദ് അഫ്രിദി; താലിബാൻ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുമെന്നും ക്രികെറ്റ് ഇഷ്ടപ്പെടുന്നുവെന്നും താരം

Former Pakistan cricketer Shahid Afridi backs Taliban താലിബാനെ പിന്തുണച്ച് ശഹിദ് അഫ്രിദി; താലിബാൻ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുമെന്നും ക്രിക്കറ്റ്
ഇസ്ലാമാബാദ്: (www.kvartha.com 31.08.2021) താലിബാനെ പിന്തുണച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് പിന്നാലെ ക്രികെറ്റ് താരം ശഹിദ് അഫ്രിദിയും. പോസിറ്റീവ് മനസുമായാണ് താലിബാൻ അധികാരത്തിലെത്തിയിരിക്കുന്നതെന്നും അവർ സ്ത്രീകളെ തൊഴിലെടുക്കാൻ അനുവദിക്കുമെന്നും താരം പറഞ്ഞു. പാകിസ്താനി ജേർണലിസ്റ്റ് നൈല ഇനയത് ട്വീറ്റ് ചെയ്ത വീഡിയോയിൽ ഒരു സംഘം മാധ്യമപ്രവർത്തകരോട് ശഹിദ് അഫ്രിദി ഇക്കാര്യങ്ങൾ പറയുന്നതിൻ്റെ ദൃശ്യങ്ങളുണ്ട്. താലിബാൻ ക്രികെറ്റ് ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. 


താലിബാൻ അധികാരത്തിലെത്തിയെന്ന് നിസംശയം പറയാം. എന്നാൽ അവർ പോസിറ്റീവ് മനസുമായാണ് വന്നിരിക്കുന്നത്. സ്ത്രീകളെ തൊഴിലെടുക്കാൻ അവർ അനുവദിക്കും. രാഷ്ട്രീയത്തിൽ പങ്കാളിയാകാനും അവർ അനുവാദം നൽകുന്നുണ്ട്. അവർ ക്രികെറ്റിനെ പിന്തുണയ്ക്കുന്നുമുണ്ട്. താലിബാന് ക്രികെറ്റ് ഏറെ ഇഷ്ടമാണെന്നാണ് എനിക്ക് തോന്നുന്നത് എന്നും അഫ്രിദി വീഡിയോയിൽ പറയുന്നുണ്ട്. 

ജൂലൈയിലാണ് താലിബാൻ അഫ്ഗാനിസ്താൻ്റെ വിവിധ ഭാഗങ്ങൾ നിയന്ത്രണത്തിലാക്കുന്നത്. അന്ന് താലിബാൻ ഭീകര സംഘടനയല്ലെന്നും സാധാരണക്കാരുടെ സൈന്യമാണെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. പാകിസ്താനിൽ അഭയാർഥികളായി എത്തിയിരിക്കുന്ന മൂന്ന് മില്യൺ അഫ്ഗാനികളെ എങ്ങനെ വേട്ടയാടുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. 

SUMMARY: Islamabad: After Pakistan’s Prime Minister Imran Khan, former cricketer Shahid Afridi has also thrown his weight behind the Taliban and said the terror outfit has come with a 'positive mind' to power.

Post a Comment