Follow KVARTHA on Google news Follow Us!
ad

കായിക വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം തുടരും; ഫലം ലഭിക്കുന്നത് 1750 കുട്ടികള്‍ക്ക്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Education,Food,Students,Kerala,
തിരുവനന്തപുരം: (www.kvartha.com 31.08.2021) കായികവകുപ്പിനും സ്പോട്സ് കൗണ്‍സിലിനും കീഴിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സെപ്തംബറിലും സൗജന്യ ഭക്ഷ്യകിറ്റ് വീടുകളില്‍ എത്തിച്ചു കൊടുക്കും. കഴിഞ്ഞ മാസം ഓണത്തിന് മുമ്പ് കായികപോഷണ ഭക്ഷ്യകിറ്റ് വിതരണം ചെയ്തിരുന്നു. കോവിഡിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച സ്ഥാപനങ്ങളിലെ ഹോസ്റ്റലുകളില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

Distribution of food kits to sports students will continue, Thiruvananthapuram, News, Education, Food, Students, Kerala

കായിക യുവജന കാര്യാലയത്തിനു കീഴിലുള്ള തിരുവനന്തപുരത്തെ ജി വി രാജ സ്പോട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോട്സ് ഡിവിഷന്‍ എന്നിവിടങ്ങളിലും സ്പോട്സ് കൗണ്‍സിലിനു കീഴിലുള്ള സ്പോട്സ് അകാദമികളിലെയും 1750 കുട്ടികള്‍ക്കാണ് ഭക്ഷ്യകിറ്റ് നല്‍കുന്നത്. ഇതില്‍ 1150 കുട്ടികള്‍ സ്പോട്സ് കൗണ്‍സിലിനു കീഴിലുള്ളവരാണ്. ഒരു കുട്ടിക്ക് 1793 രൂപയുടെ സാധനങ്ങളാണ് ലഭിക്കുക.

സപ്ലൈകോ, മില്‍മ എന്നീ സ്ഥാപനങ്ങള്‍ വഴിയുള്ള ഉല്‍പന്നങ്ങളാണ് കിറ്റിലുള്ളത്. ചെറുപയര്‍, കടല, ഓട്സ്, റാഗിപ്പൊടി, ഉഴുന്ന്, ഈന്തപ്പഴം, കശുവണ്ടി, ബദാം, ഉണക്കമുന്തിരി, 30 മുട്ട, പാല്‍പ്പൊടി തുടങ്ങിയ സാധനങ്ങളാണ് കിറ്റിലുള്ളത്.

സപ്ലൈകോ, മില്‍മ എന്നിവരുടെ സഹായത്തോടെ കായികവകുപ്പിന് കഴിഞ്ഞ മാസം സമയബന്ധിതമായി കിറ്റ് വിതരണം നിര്‍വഹിക്കാന്‍ കഴിഞ്ഞു. സ്പോട്സ് ഹോസ്റ്റലുകളിലെ കുട്ടികളില്‍ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വീടുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് കിറ്റ് ആശ്വാസമാണ്.

Keywords: Distribution of food kits to sports students will continue, Thiruvananthapuram, News, Education, Food, Students, Kerala.

Post a Comment