Follow KVARTHA on Google news Follow Us!
ad

'കുട്ടിയുടെ നഷ്ടം നികത്താന്‍ കഴിയില്ല, എങ്കിലും..'; ഡെല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് അരവിന്ദ് കെജ് രിവാള്‍

Delhi minor molestation: CM Arvind Kejriwal announces magisterial probe, Rs 10 lakh compensation #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 04.08.2021) ഡെല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് ബാലികയുടെ കുടുംബത്തിന് ഡെല്‍ഹി സര്‍കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുട്ടിയുടെ മരണത്തില്‍ മജസ്ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

'നമ്മുടെ കുട്ടിക്ക് തിരികെ വരാന്‍ കഴിയില്ല. കുടുംബത്തോട് ചെയ്ത അനീതി ദൗര്‍ഭാഗ്യകരമാണ്, അത് നഷ്ടപരിഹാരം നല്‍കി നികത്താന്‍ കഴിയില്ല, പക്ഷേ സര്‍കാര്‍ അവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുകയും ഇക്കാര്യത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യും,' ബുധനാഴ്ച കുടുംബത്തെ കണ്ട ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

News, National, India, New Delhi, Molestation, Minor girls, Death, Crime, Compensation, Minister, Delhi minor molestation: CM Arvind Kejriwal announces magisterial probe, Rs 10 lakh compensation


അതേസമയം, തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പൂജാരിയും മറ്റ് മൂന്ന് പേരുമാണ് തന്റെ മകളെ ബലാത്സംഗം ചെയ്ത് കൊന്നതെന്നും ഈ ക്രൂരതയ്ക്ക് പ്രതികളെ മരണം വരെ തൂക്കിലേറ്റണമെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

Keywords: News, National, India, New Delhi, Molestation, Minor girls, Death, Crime, Compensation, Minister, Delhi minor molestation: CM Arvind Kejriwal announces magisterial probe, Rs 10 lakh compensation

إرسال تعليق