Follow KVARTHA on Google news Follow Us!
ad

ടോകിയോ ഒളിംപിക്‌സില്‍ മലയാളതിളക്കം; ബാഡ്മിന്റന്‍ മത്സരം നിയന്ത്രിക്കാന്‍ തിരുവനന്തപുരം സ്വദേശിയായ അംപയര്‍

Tokyo Olympics 2020; Malayalee umpire Fine C. Dathan to officiate Badminton match #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 17.07.2021) ടോകിയോ ഒളിംപിക്‌സില്‍ ബാഡ്മിന്റന്‍ മത്സരം നിയന്ത്രിക്കാന്‍ മലയാളി അംപയര്‍. തിരുവനന്തപുരം ശംഖുമുഖം സ്വദേശി ഡോ. ഫൈന്‍ സി ദത്തന്‍ ആണ് ഒളിംപിക്‌സ് അംപയര്‍ പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാനലിലെ ഏക ഇന്‍ഡ്യക്കാരനാണ് ഇദ്ദേഹം.

ലോക ചാംപ്യന്‍ഷിപ് ഉള്‍പെടെ ടൂര്‍ണമെന്റുകള്‍ നിയന്ത്രിച്ച മികവു കണക്കിലെടുത്താണ് ഒളിംപിക്‌സ് പാനലിലേക്കു തെരഞ്ഞെടുത്തത്. ടോകിയോ ഒളിമ്പിക്‌സില്‍ ചുമതലയേല്‍ക്കാന്‍ ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്) നാമനിര്‍ദ്ദേശം ചെയ്ത ഇന്‍ഡ്യയില്‍ നിന്നുള്ള ഏക അമ്പയര്‍ ഇദ്ദേഹമാണ്. ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്‍ സെര്‍ടിഫൈ ചെയ്ത 50 പേരില്‍ ഒരാളാണ് ഡോ. ഫൈന്‍ സി ദത്തന്‍. ഒളിംപിക് പ്രോടോകോള്‍ പ്രകാരമുള്ള ക്വാറന്റീനില്‍ കഴിയുന്ന ഫൈന്‍ 20 ന് ടോകിയോയിലേക്കു തിരിക്കും. 26 പേരാണ് പാനലിലുള്ളത്.

News, Kerala, State, Thiruvananthapuram, Tokyo, Tokyo-Olympics-2021, Indian, Sports, Tokyo Olympics 2020; Malayalee umpire Fine C. Dathan to officiate Badminton match


മുന്‍ കേരള യൂണിവേഴ്സിറ്റി കളിക്കാരനായ ഫൈന്‍ എന്‍ ഐ എസ് ഡിപ്ലോമ കോഴ്സ് പാസായി. കൂടാതെ എട്ട് വര്‍ഷത്തോളം കേരള സ്‌കൂള്‍സ് ബാഡ്മിന്റണ്‍ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തു. 1994 ല്‍ തന്റെ അമ്പയറിംഗ് ജീവിതം ഫൈന്‍ ആരംഭിച്ചത്.

ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത് ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്, സൂപെര്‍ സീരീസ്, തോമസ് ആന്‍ഡ് ഡേവിസ് കപ്, സുദിര്‍മാന്‍ കപ് എന്നിവയുള്‍പെടെ എല്ലാ പ്രധാന ടൂര്‍ണമെന്റുകളിലും ഔദ്യോഗിക ചുമതല വഹിച്ചതിന് ശേഷം അമ്പയര്‍ എന്ന നിലയില്‍ സവിശേഷ നേട്ടത്തിന്റെ പരിധിയിലാണ് ഫൈന്‍. ഏതൊരു ബാഡ്മിന്റണ്‍ അമ്പയറുടെയും ആത്യന്തിക സ്വപ്നമാണ് ഒളിമ്പിക്‌സില്‍ ഔദ്യോഗിക ചുമതല വഹിക്കുന്നത്. ഇത് ഒരു അപൂര്‍വ അവസരമാണ് ഫൈന്‍ സി ദത്തന് ലഭിച്ചത്. 

Keywords: News, Kerala, State, Thiruvananthapuram, Tokyo, Tokyo-Olympics-2021, Indian, Sports, Tokyo Olympics 2020; Malayalee umpire Fine C. Dathan to officiate Badminton match

Post a Comment