കേരളാതീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം രേഖപ്പെടുത്തി

വിഴിഞ്ഞം: (www.kvartha.com 22.07.2021) കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം ഗവേഷകർ രേഖപ്പെടുത്തി. വിഴിഞ്ഞം ഭാഗത്തെ ആഴക്കടലിൽ സ്ഥാപിച്ച ഹൈഡ്രോ ഫോൺ മുഖേനയാണ് ശബ്ദം രേഖപ്പെടുത്തിയത്. നീല തിമിംഗല സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ ഇവയുടെ പഠനത്തിനായി കൂടുതൽ ഗവേഷണ- നിരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണിപ്പോൾ.

കുറഞ്ഞ ആവൃത്തിയിലുള്ള ഹ്രസ്വമായ ശബ്ദവീചികളുടെ പരമ്പരയാണ് ശബ്ദരേഖ. കൂട്ടംകൂടൽ, പുതിയ സ്ഥലങ്ങളിലേക്കുള്ള അധിനിവേശം, ഇണചേരൽ തുടങ്ങിയ ആശയവിനിമയത്തിനുള്ളതാണ് ഈ ശബ്ദം.

News, Kerala, State, Sea, Technology, Thiruvananthapuram, Blue whale,

കേരള തീരത്ത് ബ്രൈഡ് തിമിംഗലം, കിലർ തിമിംഗലം എന്നിവയുടെ സാന്നിധ്യം നേരത്തെ
തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.

അഹമ്മദാബാദിലെ സമുദ്ര സസ്തനി ഗവേഷക ഡോ. ദിപാനി സുറ്റാറിയ, കേരള സർവകലാശാല അക്വാടിക് ബയോളജി ആൻ‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ ബിജുകുമാർ എന്നിവരുൾപെട്ട സംഘത്തിന്റെ മാസങ്ങളായി തുടരുന്ന ഗവേഷണ പദ്ധതിയാണ് ഇതിലൂടെ വിജയം കണ്ടത്.

News, Kerala, State, Sea, Technology, Thiruvananthapuram, Blue whale,

മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ മാർചിലാണ് ഹൈഡ്രോ ഫോൺ സ്ഥാപിച്ചത്. ജൂണിലാണ് ഉപകരണം തിരികെ എടുത്തു വിശകലനം ചെയ്തത്.

സമുദ്ര ശാസ്ത്ര ഗവേഷക വിദ്യാർഥിനി ദിവ്യ പണിക്കർ ലക്ഷദ്വീപ് കടലിൽ നിന്നുള്ള ‘നീല തിമിംഗല ഗാനം’ റെകോർഡ് ചെയ്‌തതാണ് സമീപ കാലത്തെ ശ്രദ്ധേയമായ സംഭവം. അതിന് പിന്നാലെയാണ് വിഴിഞ്ഞത്തെ ‘നീല’ ശബ്ദം.

Keywords: News, Kerala, State, Sea, Technology, Thiruvananthapuram, Blue whale, Sound of a blue whale recorded for the first time in coast of Kerala.
< !- START disable copy paste -->
Post a Comment

Previous Post Next Post