Follow KVARTHA on Google news Follow Us!
ad

ഹൈടെക് ഓടോറിക്ഷയുമായി ചെന്നൈയില്‍ വിലസി ഓടോ അണ്ണ എന്ന അണ്ണാ ദുരൈ; യാത്രക്കാര്‍കായി ടിവി മുതല്‍ ഫ്രിഡ്ജ് വരെയുള്ള എല്ലാ സൗകര്യവും

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, chennai,News,Auto & Vehicles,Technology,Business,Lifestyle & Fashion,National,
ചെന്നൈ: (www.kvartha.com 21.07.2021) കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലെ ഈ കൊറോണ കാലത്ത് തങ്ങളുടെ വാഹനത്തെ വ്യത്യസ്തമായ രീതിയില്‍ നവീകരിച്ച് നിരവധി ഓടോറിക്ഷ ഡ്രൈവര്‍മാര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ശ്വാസ തടസം നേരിടുന്ന കോവിഡ് രോഗികള്‍ക്ക് ആശുപത്രിയില്‍ എത്തുന്നതിനുമുമ്പ് ആശ്വാസം ലഭിക്കുന്നതിനായി ഓടോയില്‍ ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ അടക്കം സ്ഥാപിച്ച് നിരവധി പേരാണ് വാര്‍ത്തകളില്‍ ഇടംനേടിയത്.

Snacks, Mini Fridge, TV and What Not: This Chennai Man’s Autorickshaw Has it All | WATCH Video, Chennai, News, Auto & Vehicles, Technology, Business, Lifestyle & Fashion, National

തങ്ങളുടെ വാഹനത്തില്‍ അത്യാസന്നനിലയില്‍ ആശുപത്രിയിലെത്തിക്കുന്ന രോഗികള്‍ക്ക് ആവശ്യമായ മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, കോവിഡുമായി ബന്ധപ്പെട്ട മറ്റ് മുന്‍കരുതലുകള്‍ എന്നിവ സൂക്ഷിച്ചിരുന്ന ഓടോറിക്ഷ ഡ്രൈവര്‍മാരും നിരവധിയാണ്.

അത്തരത്തില്‍ സ്വന്തം ഓടോറിക്ഷയെ ഹൈടെക് ആക്കി മാറ്റി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ചെന്നൈ സ്വദേശിയായ ഓടോ അണ്ണ എന്ന അണ്ണാ ദുരൈ. ഒരു ഓടോറിക്ഷയെ ഇങ്ങനെ ഹൈടെക് ആക്കാനാകുമോ എന്ന് തോന്നി പോകും അണ്ണാ ദുരൈയുടെ ഓടോ കണ്ടാല്‍. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഇന്‍സ്റ്റാഗ്രാം പേജാണ് ആദ്യമായി അണ്ണാ ദുരൈയുടെ ഓടോറിക്ഷയുടെ വിഡിയോ ക്ലിപ് പുറത്തുവിട്ടത്. ഇതോടെ ദുരൈയുടെ ജീവിതം സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായി മാറി.

ഈ വിഡിയോ തീര്‍ച്ചയായും കാണേണ്ടതുതന്നെയാണ്. കാരണം വിഡിയോയില്‍ ഓടോയുടെ പ്രത്യേകതകളെക്കുറിച്ച് മാത്രമല്ല അണ്ണാ ദുരൈ എന്ന ചെറുപ്പക്കാരന്റെ പ്രചോദനാന്മകമായ ജീവിതം കൂടിയാണ് വ്യക്തമാക്കുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധി കാരണം പഠനം തുടരാന്‍ കഴിയാത്തതിനെക്കുറിച്ചും ദുരൈ വിഡിയോയില്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞുപോയതിനെ കുറിച്ച് ഓര്‍ത്ത് നിരാശപ്പെടുന്നതിനുപകരം, തന്റെ സമ്പാദ്യം എങ്ങനെ തിരികെ നേടാമെന്നതിനെക്കുറിച്ചാണ് ഈ ചെറുപ്പക്കാരന്‍ ചിന്തിക്കുന്നത്. തന്റെ ഓടോറിക്ഷയെ നഗരത്തിലെ ഏറ്റവും മികച്ച ഓടോറിക്ഷയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഓടോയില്‍ ഇത്രയധികം മാറ്റങ്ങള്‍ വരുത്തിയതെന്ന് ദുരൈ പറയുന്നു.

മാസ്‌കുകള്‍, സാനിറ്റൈസര്‍, ഒരു മിനി ഫ്രിഡ്ജ്, ഐപാഡ്, ടിവി, വായിക്കാന്‍ മാഗസിനുകള്‍, കഴിക്കാന്‍ ലഘുഭക്ഷണങ്ങള്‍ എന്നുവേണ്ട എല്ലാ സൗകര്യങ്ങളും ഈ ഓടോയില്‍ സജ്ജീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അണ്ണാദുരൈയുടെ വാഹനം ഉപയോക്താക്കള്‍ക്ക് വലിയ ആശ്ചര്യവും പ്രത്യേക യാത്രാനുഭവവുമാണ് വാഗ്ദാനം ചെയ്യുന്നത്.

ജൂലൈ 15നാണ് ഇന്‍സ്റ്റാഗ്രാമില്‍ ഓടോയുടെ വിഡിയോ ആദ്യമായി പങ്കിട്ടിരിക്കുന്നത്. ഇതുവരെ 13 ലക്ഷം ആളുകള്‍ വിഡിയോ കണ്ടു. ഒരു വഴിയുമില്ലാത്തപ്പോഴും സ്വപ്നങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്തതിന് നിരവധി ആളുകള്‍ ദുരൈ എന്ന ചെറുപ്പക്കാരനെ പ്രശംസിച്ചു. ദുരൈയുടെ ഹൈടെക് വാഹനത്തില്‍ യാത്ര ചെയ്യാന്‍ പലരും ആഗ്രഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. യുവാവിന്റെ ശ്രമങ്ങള്‍ പ്രചോദനകരമാണെന്ന് നിരവധി പേര്‍ കമന്റ് ചെയ്തു.

 

 Keywords: Snacks, Mini Fridge, TV and What Not: This Chennai Man’s Autorickshaw Has it All | WATCH Video, Chennai, News, Auto & Vehicles, Technology, Business, Lifestyle & Fashion, National.

Post a Comment