തന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫോടോ ആരാധകര്‍കായി പങ്കുവച്ച് മമ്മൂട്ടി

കൊച്ചി: (www.kvartha.com 30.06.2021) മലയാളികളുടെ ഇന്നത്തെ സൂപെര്‍ സ്റ്റാര്‍ മമ്മൂട്ടി ആദ്യമായി സിനിമയിലേക്ക് എത്തുന്നത് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ്. എണ്‍പതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് മമ്മൂട്ടി ശ്രദ്ധേയനായത്. സത്യനും നസീറും സിനിമയില്‍ നായകരായി എത്തിയ ആ സിനിമ വന്‍ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയെ കുറിച്ചുള്ള ഓര്‍മകളുമായി തന്റെ ഒരു ഫോടോ ആരാധകാരുമായി പങ്കുവെച്ചിരിക്കുന്നു.

This is the first on screen appearance of a Malayalam superstar: Guess who?, Kochi, News, Cinema, Entertainment, Mammootty, Photo, Kerala, Actor

അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ നിന്നുള്ള മമ്മൂട്ടിയുടെ ഫോടോ ഒരാള്‍ കളര്‍ ചെയ്തിരിക്കുകയാണ്. മമ്മൂട്ടിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫോടോയാണ് ഇത്. സത്യന്‍ മാസ്റ്ററുടെ അതേ സിനിമയില്‍ അഭിനയിക്കാനുള്ള അപൂര്‍വ പദവി എനിക്ക് ലഭിച്ചുവെന്നാണ് ഇതിനെ കുറിച്ച് മമ്മൂട്ടി പറയുന്നത്.

'സെല്ലുലോയിഡില്‍ ഞാന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതില്‍ നിന്നുള്ള ഒരു സ്‌കീന്‍ ഗ്രാബാണിത്, ഇത് ചെയ്ത വ്യക്തിക്ക് നന്ദിയെന്നും' മമ്മൂട്ടി പറയുന്നു.

സത്യന്‍ മാസ്റ്ററുടെ അതേ സിനിമയില്‍ അഭിനയിക്കാനുള്ള അപൂര്‍വ ഭാഗ്യം എനിക്ക് ലഭിച്ചു. ഷൂടിങ്ങിന്റെ ഇടവേളയില്‍ അദ്ദേഹം ഉറങ്ങുമ്പോള്‍ ഒരിക്കല്‍ കാലില്‍ സ്പര്‍ശിച്ചത് താന്‍ ഓര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കെ എസ് സേതുമാധവനാണ് ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രത്തില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്.

Keywords: This is the first on screen appearance of a Malayalam superstar: Guess who?, Kochi, News, Cinema, Entertainment, Mammootty, Photo, Kerala, Actor.


Post a Comment

Previous Post Next Post