Follow KVARTHA on Google news Follow Us!
ad
Posts

വമ്പന്‍ ഓഫറുമായി ഓണ്‍ലൈന്‍ മെഗാസ്‌റ്റോറായ ഫ്‌ലിപ് കാര്‍ട്; വിലക്കിഴിവില്‍ സ്മാര്‍ട് ഫോണുകള്‍

Online megastore Flipkart with great offer; Smartphones at discount rate #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂഡല്‍ഹി:(www.kvartha.com 12.06.2021) മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, കംപ്യൂടെര്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവില്‍ വിറ്റഴിക്കാന്‍ ഒരുങ്ങുകയാണ് രാജ്യത്തെ ഓണ്‍ലൈന്‍ മെഗാസ്‌റ്റോറായ ഫ്‌ലിപ് കാര്‍ട്. ജൂണ്‍ 13 മുതല്‍ 16 വരെയാണ് 'ബിഗ് സേവിങ് ഡെയ്‌സ് സെയില്‍' നടക്കുന്നത്.

Online megastore Flipkart with great offer; Smartphones at discount rate

മോടറോളാ, ഗൂഗിള്‍, ആപിള്‍, സാംസങ്, അസൂസ്, റിയല്‍മി, പോകോ, തുടങ്ങിയ കമ്പനികളുടെ ഉപകരണങ്ങള്‍ക്ക് ഡിസ്‌കൗണ്ട് ഉണ്ടാകും. കൂടാതെ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ 10 ശതമാനം കിഴിവും നല്‍കും.

റിയല്‍മി 8, റിയല്‍മി നാര്‍സോ 30 എ, വിവോ വി 21 5ജി, പോകോ എം3, വിവോ എക്‌സ്60 5ജി, സാംസങ് എഫ്62, ഐഫോണ്‍ 11, ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ എസ്ഇ തുടങ്ങിയ സ്മാര്‍ട് ഫോണുകള്‍ ഇളവില്‍ ലഭിക്കുന്നതാണ്

സ്മാര്‍ട് ഫോണുകള്‍ക്ക് 40 ശതമാനം ഡിസ്‌കൗണ്ടും ഇതോടൊപ്പം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കുന്നതോടെ ഏതാണ്ട് 50 ശതമാനത്തിലേറെ വിലക്കിഴിവില്‍ ഫോണുകള്‍ ലഭ്യമാകും.

ബിഗ് സെയില്‍സിനു വേണ്ടിയുള്ള ഫ്‌ലിപ്കാര്‍ടിന്റെ പേജില്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍ ഐഫോണ്‍ 11 ഏകദേശം 49,999 രൂപയ്ക്ക് ലഭ്യമാകും. ഐഒഎസ് 14, 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന എച് ഡി എല്‍സിഡി പാനല്‍, ആപിളിന്റെ എ 13 ബയോണിക് പ്രോസസര്‍ എന്നിവയാണ് ഐഫോണ്‍ 11 ന്റെ പ്രധാന ഫീചെറുകള്‍. പുറത്തെ വിപണിയില്‍ 149,999 രൂപ വിലയുള്ള മോടറോള റേസര്‍ 5ജി 89,999 രൂപയ്ക്കാണ് വില്‍ക്കുന്നത്.

Keywords: New Delhi, Mobile Phone, google, SBI, Smart Phone, Discount, ATM card, Laptop, Apple, Online megastore Flipkart with great offer; Smartphones at discount rate
< !- START disable copy paste -->

Post a Comment