Follow KVARTHA on Google news Follow Us!
ad

ഇനി വൈദ്യുതി നിരക്ക് മീറ്ററിൽ: കൊച്ചിന്‍ സ്മാര്‍ട് മിഷന്‍ ലിമിറ്റഡിന്റെ ഇലക്‌ട്രികല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിക്ക് തുടക്കമിട്ടു

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ Now electricity rate in meter; Cochin Smart Mission Ltd launches Electrical Infrastructure Project
കൊച്ചി: (www.kvartha.com 29.06.2021) ഇനി വൈദ്യുതിനിരക്ക് എത്രയായെന്ന് അറിയാന്‍ ബിൽ വരുന്നതും കാത്തിരിക്കേണ്ട. കൊച്ചിന്‍ സ്മാര്‍ട് മിഷന്‍ ലിമിറ്റഡിന്റെ ഇലക്‌ട്രികല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം, പശ്ചിമകൊച്ചി എന്നിവിടങ്ങളില്‍ ലോ ടെന്‍ഷന്‍ വൈദ്യുത ഗുണഭോക്താക്കള്‍ക്കായാണ് മീറ്ററുകള്‍ സ്ഥാപിക്കുന്നത്.

Kerala, News, Kochi, Electricity, Ernakulam, KSEB, Mobile, Application, Now electricity rate in meter; Cochin Smart Mission Ltd launches Electrical Infrastructure Project.

ആർക് വേണമെങ്കിലും റീഡിങ് എടുക്കാവുന്ന സ്മാര്‍ട് മീറ്ററുകളാണ് സ്ഥാപിക്കുന്നത്. 26,000 സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഇതിനോടകം 8039 മീറ്ററുകള്‍ സ്ഥാപിച്ചു.

മീറ്റര്‍ റീഡര്‍മാര്‍ക്ക് വീടുകളില്‍ പോകാതെ ബില്‍ എടുക്കാനും സൗകര്യമുണ്ടാകും. അടഞ്ഞുകിടക്കുന്ന വീടുകളിലെ റീഡിങ് എടുക്കാനും പകര്‍ച വ്യാധികളുടെ സമയത്തും ദുരന്തസമയത്തും കൃത്യമായ റീഡിങ് മനസിലാക്കാനും ബിലുകള്‍ കൃത്യമായി നല്‍കാനും ഈ പദ്ധതി ഉപകാരമാകും 

മീറ്ററുകള്‍ മാറ്റിയാലും നിലവിലെ താരിഫില്‍ മാറ്റം വരില്ല. പുതിയ മീറ്ററുകളില്‍ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് സംവിധാനം ലഭ്യമാണ്. സിഎസ്‌എംഎല്‍ സ്ഥാപിക്കുന്ന സ്മാര്‍ട് മീറ്ററുകള്‍ ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററുമായി ബന്ധിപ്പിക്കാനാകും. ബിലുകള്‍ ദിവസവും നിരീക്ഷിക്കാനാകും. ദൈനംദിന ഉപയോഗം മനസിലാക്കി വൈദ്യുതി ക്രമീകരണം നടത്താന്‍ ഉപയോക്താവിന് സാധിക്കും. ഇതുവഴി വൈദ്യുതി ബിലിലും വീടിന്റെ ബജറ്റിലും മാറ്റം വരും.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ മൊബൈല്‍ ആപ്ലികേഷന്‍ വഴി വൈദ്യുതിവകുപ്പിനും ഉപയോക്താവിനും ആശയവിനിമയം നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാനും സാധിക്കും. ശരാശരി ബിലിങ് എന്നത് ഒഴിവാകും. ബിലിങ് സ്ലാബുകള്‍ക്കുമേല്‍ ഉണ്ടാകുന്ന സംശയങ്ങളും പ്രശ്നങ്ങളും പരിഹരിക്കാം. കണക്ഷന്‍ എടുക്കുന്ന സമയത്ത് നല്‍കിയ ഫോണ്‍ നമ്പറിലേക്കോ അല്ലെങ്കില്‍ പിന്നീട് നല്‍കിയ നമ്പറിലേക്കോ സ്മാര്‍ട് മീറ്ററുകള്‍ കണക്‌ട് ചെയ്യാം.

വൈദ്യുതി ബിലിലെ തത്സമയ വിവരങ്ങള്‍ അറിയാനും ഇനി സാധിക്കും. മീറ്റര്‍ കേടായാലോ ആരെങ്കിലും നശിപ്പിച്ചാലോ വൈദ്യുതിപ്രവാഹംമൂലം തകരാറിലായാലോ ജാഗ്രതാനിര്‍ദേശങ്ങള്‍ ഓരോ ഉപയോക്താവിനും വൈദ്യുതി വകുപ്പിനും ലഭിക്കും. ഒരു ഉപയോക്താവിന് കൂടുതല്‍ ബില്‍ തുക വന്നാല്‍ എന്തുകൊണ്ടാണെന്നും അറിയാം. വൈദ്യുതിതടസം നേരിട്ടാലും ഉടന്‍ പരിഹാരം കാണാം. വൈദ്യുതി തടസപെട്ടാല്‍ കെഎസ്‌ഇബിക്ക് സന്ദേശം എത്തും. വോള്‍ടേജില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ കൃത്യമായി മനസിലാക്കാം. ബിലുകള്‍ സംബന്ധിച്ച പരാതികള്‍ ഒരുപരിധിവരെ ഒഴിവാക്കാനും സഹായമാകും.

Keywords: Kerala, News, Kochi, Electricity, Ernakulam, KSEB, Mobile, Application, Now electricity rate in meter; Cochin Smart Mission Ltd launches Electrical Infrastructure Project.
< !- START disable copy paste -->

Post a Comment