Follow KVARTHA on Google news Follow Us!
ad
Posts

ഇൻഡ്യയിൽ നിന്ന് അബുദബിയിലേക്ക് ജൂലൈ 21 വരെ സെർവീസുകൾ ഇല്ലെന്ന് ഇത്തിഹാദ് എയർവെയ്സ്

ഇൻഡ്യയിൽ നിന്ന് അബുദബിയിലേക്ക് ജൂലൈ 21 വരെ സെർവീസുകൾ ഇല്ലെന്ന് ഇത്തിഹാദ് എയർവെയ്സ് #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
അബുദബി: (www.kvartha.com 29.06.2021) ഇൻഡ്യയിൽ നിന്ന് അബുദബിയിലേക്കുള്ള വിമാന സെർവീസുകൾ ജൂലൈ 21 വരെ നിർത്തി വെച്ചിരിക്കുകയാണെന്ന് അബുദബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവെയ്സ്. ട്വിറ്ററിൽ യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായാണ് ഇത്തിഹാദ് അധികൃതർ ഇക്കാര്യം അറിയിച്ചത്. കോവിഡ് സ്ഥിതിഗതികൾ കാരണമാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

Abu Dhabi, India, Air Plane, Flight, Flight Schedule, Ethihad, Twitter, Social Media, Pakistan, Syria, Kongo, Bangladesh, Nepal, Srilanka, Nigeria, South Africa,  No services from India to Abu Dhabi till July 21; Etihad Airways.

കുറച്ച് മുമ്പ് യാത്രാ നിരോധനത്തെക്കുറിച്ച് ചില അപ്‌ഡേറ്റുകൾ ലഭിച്ചിരുന്നു. നിരോധനം ഇതുവരെ നീക്കിയിട്ടില്ല. ജൂലൈ 21 വരെ നീട്ടിയിട്ടുണ്ട്. ഇക്കാര്യം വെബ്‌സൈറ്റിൽ ഉടൻ അപ്‌ഡേറ്റ് ചെയ്യുമെന്നും ഇത്തിഹാദ് അധികൃതർ വ്യക്തമാക്കി.

ഇൻഡ്യയ്ക്ക് പുറമേ പാകിസ്ഥാൻ, ലൈബീരിയ, നമീബിയ, സിയറ ലിയോൺ, കോംഗോ, ഉഗാണ്ട, സാംബിയ, വിയറ്റ്നാം, ബംഗ്ലാദേശ്, നേപാൾ, ശ്രീലങ്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സെർവീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്.

ഇൻഡ്യയിൽ നിന്ന് യു‌എഇയിലേക്കുള്ള യാത്രാ വിമാനങ്ങൾ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുകയാണെന്ന് നേരത്തെ യു‌എഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി‌സി‌എ‌എ) യും അറിയിച്ചിരുന്നു.

ദുബൈയിലെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സ് ജൂലൈ ഏഴ് മുതൽ ഇൻഡ്യയിൽ നിന്ന് ദുബൈയിലേക്കുള്ള വിമാന സെർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കൃത്യമായ യാത്രാ പ്രോടോകോളുകൾക്കും ഗവണ്മെന്റിന്റെ അനുമതിക്കുമായി കാത്തിരിക്കുകയാണെന് അറിയിച്ചിട്ടുണ്ട്.

Keywords: Abu Dhabi, India, Air Plane, Flight, Flight Schedule, Ethihad, Twitter, Social Media, Pakistan, Syria, Kongo, Bangladesh, Nepal, Srilanka, Nigeria, South Africa,  No services from India to Abu Dhabi till July 21; Etihad Airways.

Post a Comment