ഉള്ളി കൊണ്ടുള്ള നെയിൽ ആർടിന് പിന്നാലെ ജീവനുള്ള മീനുകളെ ഉപയോഗിച്ചും മാനിക്യൂര്‍: വിമർശനവുമായി സോഷ്യൽ മീഡിയ

ദുബൈ: (www.kvartha.com 07.06.2021) ജീവനുള്ള മീനുകളെ ഉപയോഗിച്ച് നെയില്‍ ആർട് ചെയ്ത ആര്‍ടിസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യൽ മീഡിയ. നെയില്‍ ആര്‍ട് ഫാഷന്‍ സ്റ്റേറ്റ്മെന്റ് സെലിബ്രിറ്റികളും ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പലവിധ പരീക്ഷണങ്ങളാണ് നെയിൽ ആർടിൽ നടക്കുന്നത്.

എന്നാൽ ജീവനുള്ള മീനുകളെ ഉപയോഗിച്ച് ദുബൈയിലെ നെയില്‍ ആര്‍ട് സലോണായ നെയില്‍ സണി ചെയ്ത പുതിയ പരീക്ഷണത്തിന് പക്ഷേ രൂക്ഷ വിമര്‍ശനമാണ് സോഷ്യൽ മീഡിയയിലൂടെ കേള്‍ക്കുന്നത്.

News, Dubai, Social Media, Viral, World, Instagram, Nail salon, Aquarium,

അക്വേറിയം മാനിക്യൂര്‍ എന്ന് പേരിട്ട പുതിയ പരീക്ഷണത്തിലാണ് ജീവനുള്ള മീനുകളെ ഉപയോഗിച്ച് ഡിസൈനിന് അവസാന വട്ട മിനുക്കുപണി നടത്തുന്നത്. ഫിഷ് ടാങ്ക് പ്ലാറ്റ്ഫോം ഷൂവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് അക്വേറിയം മാനിക്യൂര്‍ എന്നാണ് നെയില്‍ സണി പറഞ്ഞത്. നഖത്തിലെ മിനുക്ക് പണികള്‍ പൂര്‍ത്തിയാക്കി, നഖത്തിന് നീളം കൂട്ടാനുള്ള ഡിസൈന്‍ ഒട്ടിച്ച ശേഷമാണ് മീനിനെ ഉപയോഗിച്ചുള്ള ഫൈനല്‍ ടച്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് രൂക്ഷമായ കമന്‍റുകളും അഭിനന്ദനവും നേരിടുന്നുണ്ട്. എന്നാൽ ആദ്യമായല്ല ഇത്തരം വിചിത്ര ഐഡിയകള്‍ ഉപയോഗിച്ച് നെയില്‍ സണി വൈറലാവുന്നത്. നേരത്തെ ഓര്‍ഗാനിക് നെയില്‍ ആര്‍ട് എന്ന മോഡലില്‍ ഉള്ളി ഉപയോഗിച്ചും പരീക്ഷണം നടത്തിയിട്ടുള്ള വ്യക്തിയാണ് നെയില്‍ സണി.

Keywords: News, Dubai, Social Media, Viral, World, Instagram, Nail salon, Aquarium, Nail salon uses live fish in their ‘aquarium’ manicure, video sparks outrage online.
< !- START disable copy paste -->

Post a Comment

Previous Post Next Post