Follow KVARTHA on Google news Follow Us!
ad

കാലഹരണപ്പെട്ട റെസിഡൻസി, എൻട്രി വിസയുള്ളവർക്കും ഇനി അബുദബിയിൽ വാക്‌സിൻ ലഭിക്കും

Holders of expired residency and entry visas will now be vaccinated in Abu Dhabi#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഖാസിം ഉടുമ്പുന്തല

അബുദബി: (www.kvartha.com 12.06.2021) കാലഹരണപ്പെട്ട റെസിഡൻസി അല്ലെങ്കിൽ എൻട്രി വിസയുള്ള എല്ലാവർക്കും കോവിഡ് വാക്സിനുകൾ നൽകാൻ അബുദബി എമർജെൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനജ്‌മെന്റ് കമിറ്റി തീരുമാനിച്ചു. അബുദബിയിലെയും അൽ-ഐൻ പ്രവിശ്യയിലെയും എല്ലാ നിവാസികളുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനും അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുക്കുന്നതിനുമാണ് സമിതി വെള്ളിയാഴ്ച ഇത് പ്രഖ്യാപിച്ചത്.

                                                                 
Abu Dhabi, Gulf, News, COVID-19, Vaccine, Family, Visa, Al Ain, Registration, Hindi, Report By Qasim Muhammad Udumbunthala, Holders of expired residency and entry visas will now be vaccinated in Abu Dhabi.



കാലാവധി കഴിഞ്ഞതായാലും ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയില്‍ രേഖയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം. പരമാവധി ജനങ്ങളിലേക്ക് ഈ വിവരമെത്താൻ ഇംഗ്ലീഷ്, ഹിന്ദി, ടാഗലോഗ് ഭാഷകളിലും അധികൃതർ അറിയിപ്പ് പുറപ്പെടുവിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിൽ വിസ കാലഹരണപ്പെട്ട ഒട്ടേറെ പേർക്ക് പ്രയോജനം ലഭിക്കുന്ന തീരുമാനമാണിത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 94,223 വാക്സിൻ ഡോസുകൾ യു എ ഇയിൽ നൽകിയതായി അധികൃതർ അറിയിച്ചു. 1,36,84,429 വാക്‌സിനുകളാണ് ഇതുവരെയായി രാജ്യത്ത് നൽകിയത്.

Keywords: Abu Dhabi, Gulf, News, COVID-19, Vaccine, Family, Visa, Al Ain, Registration, Hindi, Report By Qasim Muhammad Udumbunthala, Holders of expired residency and entry visas will now be vaccinated in Abu Dhabi.
< !- START disable copy paste -->

Post a Comment