ഫോളോവേഴ്സിനെ കൂട്ടാന്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ ഹാഷിഷ് വലിച്ചു; സോഷ്യല്‍ മീഡിയ സെലിബ്രിറ്റിക്ക് ദുബൈ പൊലീസിന്റെ മുട്ടന്‍ പണി

ദുബൈ: (www.kvartha.com 30.06.2021) ഫോളോവേഴ്സിനെ കൂട്ടാന്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ ഹാഷിഷ് വലിച്ച സോഷ്യല്‍ മീഡിയ സെലിബ്രിറ്റിക്ക് ദുബൈ പൊലീസ് നല്‍കിയത് മുട്ടന്‍ പണി. യു എ ഇയുടെ പരമ്പരാഗത വസ്ത്രം അണിഞ്ഞായിരുന്നു ഇയാള്‍ ലൈവില്‍ ഹാഷിഷ് വലിച്ച് പ്രത്യക്ഷപ്പെട്ടത്.

സംഭവം ശ്രദ്ധയില്‍ പെട്ട ദുബൈ പൊലീസ് ഉടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്ത് നാടുകടത്തിയതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി വ്യക്തമാക്കി. 

സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ ദുബൈ പൊലീസിന്റെ ലഹരി വിരുദ്ധ വിഭാഗം സദാസമയം നിരീക്ഷിച്ചുവരികയാണ്. താന്‍ ധരിച്ചിരിക്കുന്ന വേഷം തന്നെ രക്ഷിക്കുമെന്നാണ് പ്രതി കരുതിയിരുന്നതെന്നും അല്‍ മന്‍സൂരി വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ വഴി കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കുറ്റകരമാണെന്നും ഇത്തരക്കാര്‍കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Dubai Police nab social media celebrity smoking hashish in live broadcast, Dubai, News, Social Media, Gulf, World, Police

Keywords: Dubai Police nab social media celebrity smoking hashish in live broadcast, Dubai, News, Social Media, Gulf, World, Police.

Post a Comment

Previous Post Next Post