Follow KVARTHA on Google news Follow Us!
ad

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു; സാമൂഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ നാടകങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടം തേടിയ നാടകകൃത്തെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kozhikode,News,Dead,Obituary,Chief Minister,Pinarayi vijayan,Kerala,
കോഴിക്കോട്: (www.kvartha.com 16.06.2021) പ്രശസ്ത നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2010 ല്‍ നാടക രചനയ്ക്കുള്ള സാഹിത്യ അകാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Drama director A Santha Kumar passed away, Kozhikode, News, Dead, Obituary, Chief Minister, Pinarayi Vijayan, Kerala

കൂവാഗം, മരം പെയ്യുന്നു, കര്‍ക്കടകം, രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ), കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, കുരുടന്‍ പൂച്ച (കേരള സാഹിത്യ അക്കാദമി പുരസ്‌കാരം) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. കോഴിക്കോട് പറമ്പില്‍ സ്വദേശിയാണ്.

ശാന്തകുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും അവാര്‍ഡുകള്‍ നേടിയ ശാന്തകുമാര്‍ ആഗോള വല്‍ക്കരണത്തിന്റെ കെടുതികള്‍ തുറന്നുകാട്ടിയ നാടകത്തോടെയാണ് ശ്രദ്ധേയനായതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നന്നേ ചെറുപ്പത്തില്‍ തന്നെ ജനപ്രതിനിധിയായ ശാന്തകുമാര്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ നാടകങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടം തേടിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Keywords: Drama director A Santha Kumar passed away, Kozhikode, News, Dead, Obituary, Chief Minister, Pinarayi Vijayan, Kerala.

إرسال تعليق