Follow KVARTHA on Google news Follow Us!
ad

അഴിമതി ആരോപണം ഉയര്‍ന്നതോടെ കോവാക്‌സിന്‍ ഇടപാട് റദ്ദാക്കി ബ്രസീല്‍

Brazil to suspend Covaxin vaccine deal#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബ്രസീലിയ: (www.kvartha.com 30.06.2021) അഴിമതി ആരോപണം ഉയര്‍ന്നതോടെ കോവാക്‌സിന്‍ ഇടപാട് റദ്ദാക്കി ബ്രസീല്‍. ഇതോടെ 324 മില്യണ്‍ ഡോളറിന് 20 മില്യണ്‍ വാക്‌സിന്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നാണ് ബ്രസീല്‍ പിന്നാക്കം പോയത്. ആരോഗ്യമന്ത്രി മാര്‍സിലോ ക്വിറോഗയാണ് ഇക്കാര്യം അറിയിച്ചത്.

പ്രസിഡന്റ് ജയിര്‍ ബോള്‍സനാരോ ഉള്‍പെടെയുള്ളവര്‍ക്കെതിരെയാണ് അഴിമതി ആരോപണം ഉയര്‍ന്നത്. അഴിമതി ആരോപണത്തില്‍ അന്വേഷണമുണ്ടാവുമെന്ന് ഫെഡറല്‍ കംട്രോളര്‍ ജനറല്‍ വാഗണര്‍ റോസാരിയോ പറഞ്ഞു. പ്രാഥമിക നടപടിയായാണ് കോവാക്‌സിന്‍ ഇടപാട് റദ്ദാക്കിയത്. 

News, World, International, Brazil, Bribe Scam, President, Vaccine, Trending, Technology, Business, Finance, Health Minister, Brazil to suspend Covaxin vaccine deal


എന്നാല്‍ പരാതിയില്‍ വിശദീകരണം പരാതിക്കാരന്‍ നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചുവെന്നും റോസാരിയോ വ്യക്തമാക്കി. 10 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഫെബ്രുവരിയിലാണ് 20 മില്യണ്‍ ഡോസ് കോവാക്‌സിന്‍ ഭാരത് ബയോടെകില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ ബ്രസീല്‍ തീരുമാനിച്ചത്.

Keywords: News, World, International, Brazil, Bribe Scam, President, Vaccine, Trending, Technology, Business, Finance, Health Minister, Brazil to suspend Covaxin vaccine deal

Post a Comment