കാമുകിയുമൊത്തു ജീവിക്കാന്‍ പണം കണ്ടെത്താനായി 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം ആവശ്യപ്പെട്ടു; പിടിക്കപ്പെടുമെന്നായപ്പോള്‍ ക്രൂരമായി കൊലപ്പെടുത്തി; 2 പേര്‍ അറസ്റ്റില്‍


ബെംഗളൂരു: (www.kvartha.com 09.06.2021) കാമുകിയുമൊത്തു ജീവിക്കാന്‍ പണം കണ്ടെത്താനായി 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം ആവശ്യപ്പെട്ടതിന് പിന്നാലെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഹമ്മദ് നൗഷാദ്, സിറാജ് എന്നീ രണ്ടു പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള മുഖ്യപ്രതിയായ മുഹമ്മദ് ജാവീദ് ഷെയ്ഖിന് മുംബൈയിലുള്ള കാമുകിയുമൊത്തു ജീവിക്കാന്‍ പണം കണ്ടെത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്ന് പിടിയിലായ പ്രതികള്‍ പൊലീസിനോടു പറഞ്ഞു. 

ശികാരിപാളയ നിവാസി മുഹമ്മദ് അബ്ബാസിന്റെ മകന്‍ ആസിഫ് ആലം ആണ് കൊല്ലപ്പെട്ടത്. ഈ മാസം മൂന്നിനാണ് ആസിഫിനെ ഹെബ്ബഗോഡിയില്‍നിന്നും കാണാതായത്. ആസിഫ് കസ്റ്റഡിയില്‍ ഉണ്ടെന്നും 25 ലക്ഷം രൂപ മോചനദ്രവ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണു പിതാവ് മുഹമ്മദ് അബ്ബാസിന് അജ്ഞാതരുടെ ഫോണ്‍ വിളി എത്തുന്നത്. ഇതേ തുടര്‍ന്നു പിതാവ് പൊലീസില്‍ പരാതി നല്‍കി.
       
News, National, India, Bangalore, Love, Crime, Killed, Case, Arrested, Accused, Police, Boy, Boy found dead in Bangalore

        
പൊലീസ് അന്വേഷണത്തിലാണു കുട്ടിയുടെ മൃതദേഹം ബെംഗളൂരു ജിഗിനിയിലെ വിജനമായ സ്ഥലത്തു കണ്ടെത്തിയത്. പിടിക്കപ്പെടുമെന്ന ഭയത്തിലാണു കുട്ടിയെ കൊലപ്പെടുത്തി പ്രതികള്‍ കടന്നുകളഞ്ഞത് എന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ സുഹൃത്ത് നല്‍കിയ സൂചനയെ തുടര്‍ന്നാണ് രണ്ടു പ്രതികളെ ഛത്തീസ്ഗഡില്‍നിന്നു അറസ്റ്റ് ചെയ്തത്.

ഒളിവിലുള്ള മുഖ്യപ്രതിയായ മുഹമ്മദ് ജാവീദ് ഷെയ്ഖ് ബിഹാറില്‍നിന്ന് മൂന്നു വര്‍ഷം മുന്‍പാണു ജോലിതേടി ബെംഗളൂറുവില്‍ എത്തുന്നത്. സിസിടിവി മെകാനിക്കായി ജോലി ചെയ്യുകയായിരുന്നു. പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Keywords: News, National, India, Bangalore, Love, Crime, Killed, Case, Arrested, Accused, Police, Boy, Boy found dead in Bangalore

Post a Comment

أحدث أقدم