Follow KVARTHA on Google news Follow Us!
ad

മാര്‍ടിന്‍ കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞത് മറ്റൊരു യുവതിയുടെ ഫ് ളാറ്റില്‍; എതിര്‍ത്തപ്പോള്‍ അടിച്ചിറക്കിയെന്ന് പരാതി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,Molestation,Police,Arrested,Complaint,attack,Kerala,
കൊച്ചി: (www.kvartha.com 12.06.2021) മാര്‍ടിന്‍ കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞത് മറ്റൊരു യുവതിയുടെ ഫ് ളാറ്റില്‍. എതിര്‍ത്തപ്പോള്‍ അടിച്ചിറക്കിയെന്ന് പരാതി. കൊച്ചിയിലെ ഫ് ളാറ്റില്‍ വെച്ച് കണ്ണൂര്‍ സ്വദേശിനിയെ ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന കേസില്‍ കഴിഞ്ഞദിവസമാണ് തൃശൂരില്‍ നിന്നും പൊലീസ് മാര്‍ടിനെ അറസ്റ്റ് ചെയ്തത്. മെയ് 31-ാം തീയതി മുതല്‍ ജൂണ്‍ എട്ടാം തീയതി പുലര്‍ച്ച വരെ മാര്‍ടിന്‍ ഒളിവില്‍ കഴിഞ്ഞത് ഈ യുവതിയുടെ കാക്കനാട്ടുള്ള ഫ് ളാറ്റിലായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Martin hides in another woman's flat in Kochi; Complaint that he was assaulted when he resisted, Kochi, Molestation, Police, Arrested, Complaint, Attack, Kerala

മെയ് 31-ാം തീയതി യുവതിയുടെ സുഹൃത്തായ ധനേഷും മാര്‍ടിനും ചേര്‍ന്ന് കാക്കനാടുള്ള ഫ് ളാറ്റില്‍ എത്തി ഒളിവില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ഫ് ളാറ്റുടമയായ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് അനുവദിക്കാതായതോടെ ഇവര്‍ യുവതിയെ മര്‍ദിക്കുകയും പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. അവിടെ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടാണ് യുവതിയെ മര്‍ദിച്ചത്. ഇതേത്തുടര്‍ന്ന് ഭയന്നുപോയ യുവതി തൊട്ടടുത്ത ദിവസം തന്നെ നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു. ഇത് സംബന്ധിച്ച യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എറണാകുളം വനിതാ സ്റ്റേഷന്‍ എസ് ഐ ശ്രീദേവി പറഞ്ഞു.

ജൂണ്‍ എട്ടാം തീയതിയാണ് മാര്‍ടിന്‍ ഈ ഫ് ളാറ്റില്‍ നിന്ന് പോയത്. അന്ന് പുലര്‍ച്ചെ നാലരയോടെ മാര്‍ടിനും സുഹൃത്തുക്കളും കാക്കനാട്ടെ ഈ ഫ് ളാറ്റില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കണ്ണൂര്‍ സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അന്വേഷണം നടക്കുമ്പോള്‍ തന്നെ പ്രതികള്‍ കൊച്ചിയില്‍ മറ്റൊരു യുവതിയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം സുരക്ഷിതമായി കഴിയുകയായിരുന്നു.

കൊച്ചിയിലെ ഫ് ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടാന്‍ വൈകിയതില്‍ പൊലീസിന് ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമിഷണര്‍ സി എച്ച് നാഗരാജു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാര്‍ടിനെതിരേയും ഈ ഗ്രൂപിനെതിരേയും ഇനിയും എന്തെങ്കിലും പരാതിയുണ്ടോയെന്ന് വിശദമായി അന്വേഷിക്കുകയാണ്. കൂടാതെ ഇവരുടെ വരുമാന മാര്‍ഗങ്ങള്‍, സാമ്പത്തിക ഇടപാട് എന്നിവയെ സംബന്ധിച്ച് വിശദമായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Keywords: Martin hides in another woman's flat in Kochi; Complaint that he was assaulted when he resisted, Kochi, Molestation, Police, Arrested, Complaint, Attack, Kerala.

Post a Comment