സംസ്ഥാനത്ത് മേയ് 9 വരെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍; ബാങ്കുകളുടെ പ്രവര്‍ത്തനം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ, അവശ്യ സെര്‍വീസുകള്‍ക്ക് മാത്രം അനുമതി


തിരുവനന്തപുരം: (www.kvartha.com 04.05.2021) സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച (മേയ് 9) വരെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അവശ്യ സെര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ബാങ്കുകളുടെ പ്രവര്‍ത്തനം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാകും. 

എന്നാല്‍ ദീര്‍ഘദൂര ബസുകളും ട്രെയിനുകളുമുണ്ടാകും. ഓടോ, ടാക്‌സി, ചരക്ക് വാഹനങ്ങള്‍ക്ക് അത്യാവശ്യ യാത്രകള്‍ക്ക് മാത്രമേ അനുമതിയുണ്ടാകൂ. സര്‍കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും 25 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കണമെന്നാണ് സര്‍കാര്‍ ഉത്തരവ്. സര്‍കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും 25 ശതമാനം ജീവനക്കാര്‍ മാത്രമേ എത്താവൂ. 

ഹോടെലുകളില്‍ പാഴ്‌സല്‍ മാത്രം അനുവദിക്കും, അതും രാത്രി 9 മണി വരെ മാത്രം. വിവാഹത്തിന് പരമാവധി 50 പേര്‍ക്കും, മരണാനന്തര ചടങ്ങില്‍ 20 പേര്‍ക്കും ആണ് അനുമതി. തുണിക്കടകള്‍, ജ്വലറി, ബാര്‍ബര്‍ ഷോപ് എന്നിവ തുറക്കില്ല. 

News, Kerala, State, Thiruvananthapuram, Lockdown, COVID-19, Bank, Finance, Business, Government, Strict Restrictions In Kerala From Tuesday


പാല്‍, പച്ചക്കറി, പലവ്യജ്ഞനം, മത്സ്യം, മാംസം, അവശ്യസാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. ആശുപത്രികള്‍, ഫാര്‍മസി എന്നിവയ്ക്കും തടസ്സമില്ല. പെട്രോള്‍ പമ്പ് , വര്‍ക് ഷോപ്, ടെലികോം സെര്‍വീസുകള്‍ എന്നിവയ്ക്കും മുടക്കമുണ്ടാകില്ല.

ഐടി സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം ചുരുക്കണം. സിനിമാ സിരീയല്‍ ചിത്രീകരണം നടക്കില്ല.

Keywords: News, Kerala, State, Thiruvananthapuram, Lockdown, COVID-19, Bank, Finance, Business, Government, Strict Restrictions In Kerala From Tuesday

Post a Comment

Previous Post Next Post