കേരളത്തിന്റെ ചരിത്രം തിരുത്തിയ ജനവിധിയെന്ന് മുഖ്യമന്ത്രി; വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങള്‍

കണ്ണൂര്‍: (www.kvartha.com 02.05.2021) കേരളത്തിന്റെ ചരിത്രം തിരുത്തിയ ജനവിധിയാണ് ഉണ്ടായിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ജനവിധി സര്‍കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും വിലയിരുത്തി.

ജനങ്ങളെ വിശ്വസിച്ചതുകൊണ്ടാണ് കൂടുതല്‍ സീറ്റ് നേടുമെന്ന് പറഞ്ഞത്. കേരളത്തിന്റെ വികസനത്തിന് എല്‍ഡിഎഫിന്റെ തുടര്‍ഭരണം വേണം. ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുണ്ട്. സംസ്ഥാനത്ത് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.Pinarayi Vijayan Reaction of LDF Election victory, Kannur, News, Health, Health and Fitness, Chief Minister, Pinarayi vijayan, Politics, CPM, Kerala
എല്‍ഡിഎഫ് നടപ്പാക്കാവുന്ന കാര്യങ്ങള്‍ മാത്രമേ പറയൂ. പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുമെന്നു ജനങ്ങള്‍ക്കു വിശ്വാസമുണ്ട്. അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നുള്ള വിശ്വാസമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് തുടര്‍ഭരണം വേണമെന്ന് അവര്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കാന്‍ എല്‍ഡിഎഫിനു മാത്രമേ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Keywords: Pinarayi Vijayan Reaction of LDF Election victory, Kannur, News, Health, Health and Fitness, Chief Minister, Pinarayi vijayan, Politics, CPM, Kerala.

Post a Comment

أحدث أقدم