പൊലീസ് ആംബുലന്‍സുകളില്‍ ഇനി ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും


തിരുവനന്തപുരം: (www.kvartha.com 12.05.2021) പൊലീസ് ആംബുലന്‍സുകളില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് 
സംസ്ഥാനത്ത് തുടക്കമായി. പൊലീസ് ആംബുലന്‍സുകളിലെ ഈ സംവിധാനം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. അത്യാവശ്യസന്ദര്‍ഭങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും ഈ സൗകര്യം വിനിയോഗിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലെയും ഓരോ ആംബുലന്‍സില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കിയതായാണ് റിപോര്‍ട്. 

News, Kerala, Thiruvananthapuram, Technology, Business, Finance, Ambulance, Police, Inauguration, Behra, Oxygen concentrators in Kerala police ambulances


അതേസമയം സംസ്ഥാനത്ത് നിലവില്‍ 150 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് എത്തിയത്. ഇനി ഇത്തരത്തിലുള്ള 5000 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ഉപകരണങ്ങള്‍ കൂടി സംസ്ഥാനത്ത് എത്തുമെന്നാണ് റിപോര്‍ടുകള്‍.

കോവിഡ് രോഗികള്‍ക്ക് ഏറെ ഉപകാരപ്രദമാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം. സിലിന്‍ഡറില്ലാതെ ഉപയോഗിക്കാവുന്ന ഈ ഉപകരണത്തിന് അഞ്ചുലിറ്ററാണ് സംഭരണശേഷി. അന്തരീക്ഷത്തില്‍ നിന്നും മറ്റു വാതകങ്ങളെ ഒഴിവാക്കി ഓക്‌സിജന്‍ മാത്രം സ്വീകരിക്കുന്ന ഉപകരണമാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍.

Keywords: News, Kerala, Thiruvananthapuram, Technology, Business, Finance, Ambulance, Police, Inauguration, Behra, Oxygen concentrators in Kerala police ambulances

Post a Comment

Previous Post Next Post