ഹെല്‍മെറ്റ് ധരിക്കാത്തതിനെച്ചൊല്ലി യുവാവും പൊലീസും തമ്മില്‍ തര്‍ക്കം; പിന്നീട് നടന്നത് നാടകീയ രംഗം

തിരൂരങ്ങാടി (മലപ്പുറം): (www.kvartha.com 11.05.2021) ഹെല്‍മെറ്റ് ധരിക്കാത്തതിനെച്ചൊല്ലി യുവാവും പൊലീസും തമ്മില്‍ തര്‍ക്കം. തിരൂരങ്ങാടിയിലെ പ്രമുഖ ഹൈപര്‍ മാര്‍കെറ്റിന് സമീപമാണ് സംഭവം. വെള്ളിലക്കാട് സ്വദേശിയായ യുവാവും തിരൂരങ്ങാടി എസ് ഐയും തമ്മിലാണ് തര്‍ക്കം ഉണ്ടായത്. ഹൈപര്‍ മാര്‍കെറ്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.Did not wear a helmet; Dispute between police and passenger, Malappuram, News, Police, Complaint, Kerala, Social Media, Kerala
ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് അവിടെ ഉണ്ടായിരുന്നവരെയെല്ലാം വിരട്ടി ഓടിച്ചു. ഇതിനിടെയാണ് സ്‌കൂടെറില്‍ ഹെല്‍മെറ്റ് വെക്കാത്ത യുവാവ് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്. ഇയാളെ ചോദ്യം ചെയ്തെങ്കിലും പിഴ നല്‍കാന്‍ കൂട്ടാക്കാതെ കോടതിയില്‍ അടക്കാമെന്ന് പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് സ്‌കൂടെറിന്റെ ചാവി പൊലീസ് ഊരിയെടുത്തു.

ഇതിനിടെ വാഹനത്തിലിരുന്ന ഇറച്ചിപ്പൊതി താഴെ വീഴുകയും ചെയ്തു. ഇതോടെ രംഗം വഷളായി. എന്നാല്‍, ഇറച്ചിപ്പൊതി എസ് ഐ എടുത്ത് എറിയുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. യുവാവും പൊലീസും തമ്മിലുണ്ടായ തര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കൂടാതെ തിരൂരങ്ങാടി പൊലീസിനെതിരെ വ്യാപക പരാതിയും ഉയരുന്നുണ്ട്.

പുതുതായി എത്തിയ എസ് ഐ വ്യാപകമായി കേസ് ചാര്‍ജ് ചെയ്യുന്നുവെന്നും അപമര്യാദയായി പെരുമാറുന്നുവെന്നും ജനങ്ങള്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. എന്നാല്‍, യാത്രക്കാരന്‍ ഹെല്‍മറ്റ് ധരിക്കാതെ എത്തിയതിനെ തുടര്‍ന്ന് ഫൈന്‍ അടക്കാന്‍ നിര്‍ദേശിച്ചെന്നും അതിന് തയാറാവാത്തതിനെ തുടര്‍ന്ന് വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാന്‍ ചാവി എടുക്കുന്നതിനിടയില്‍ ഭക്ഷണസാധനങ്ങള്‍ താഴെ വീണതാണെന്നും എസ് ഐ രതീഷ് പറഞ്ഞു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപെടുത്തിയതില്‍ യാത്രക്കാരനെതിരെ കേസ് എടുത്തതായും എസ്‌ഐ പറഞ്ഞു.

Keywords: Did not wear a helmet; Dispute between police and passenger, Malappuram, News, Police, Complaint, Kerala, Social Media, Kerala.

Post a Comment

أحدث أقدم