Follow KVARTHA on Google news Follow Us!
ad

ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍കാര്‍ നിശ്ചയിച്ച 500 രൂപയ്ക്കു ചെയ്യാത്ത ലാബുകള്‍ക്കെതിരെ നടപടി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Chief Minister,Pinarayi vijayan,Health,Health and Fitness,Kerala,
തിരുവനന്തപുരം: (www.kvartha.com 01.05.2021) ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍കാര്‍ നിശ്ചയിച്ച 500 രൂപയ്ക്ക് ചെയ്യാത്ത ലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ വിമുഖത കാണിക്കുന്നത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.Action against labs which do not carry out RTPCR test for Rs.500 fixed by the Government, Thiruvananthapuram, News, Chief Minister, Pinarayi vijayan, Health, Health and Fitness, Kerala
ചില ലാബുകാര്‍ ആര്‍ടിപിസിആറിനു പകരം ചെലവ് കൂടിയ ട്രൂനാറ്റ് ടെസ്റ്റ് നടത്താന്‍ പ്രേരിപ്പിക്കുന്നതായുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. ലാഭമുണ്ടാക്കാനുള്ള സന്ദര്‍ഭമല്ല ഇതെന്ന് അവര്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍കാര്‍ നിശ്ചയിച്ച നിരക്കില്‍ ലാബുകള്‍ ടെസ്റ്റ് ചെയ്യണമെന്നും നിഷേധാത്മക നിലപാട് സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശദമായ പഠനത്തിനുശേഷമാണ് സര്‍കാര്‍ ഈ തീരുമാനത്തിലെത്തിയതെന്ന് അവര്‍ മനസിലാക്കണം. ആര്‍ടിപിസിആര്‍ ടെസ്റ്റിനു ചെലവ് 240 രൂപയാണ്. ടെസ്റ്റിനുള്ള മനുഷ്യവിഭവംകൂടി കണക്കിലെടുത്താണ് 500 രൂപ നിശ്ചയിച്ചത്.

മറ്റു സംസ്ഥാനങ്ങളിലും സമാനമായ രീതിയിലാണ് നടപ്പിലാക്കിയത്. ലാബുകളുടെ പരാതി ചര്‍ച്ച ചെയ്യാം. എന്നാല്‍ ടെസ്റ്റ് ചെയ്യില്ല എന്ന നിലപാട് ഇത്തരം ഘട്ടത്തില്‍ എടുക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Action against labs which do not carry out RTPCR test for Rs.500 fixed by the Government, Thiruvananthapuram, News, Chief Minister, Pinarayi vijayan, Health, Health and Fitness, Kerala.

Post a Comment