Follow KVARTHA on Google news Follow Us!
ad

എന്തുകൊണ്ടാണ് മരുന്നുകള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍കാരുകളില്‍ നിന്നും രണ്ടുവില ഈടാക്കുന്നത്? കോവിഡ് വാക്‌സിന്‍ വിഷയത്തില്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Health,Health and Fitness,Supreme Court of India,Criticism,National,
ന്യൂഡെല്‍ഹി: (www.kvartha.com 30.04.2021) എന്തുകൊണ്ടാണ് മരുന്നുകള്‍ക്ക് കേന്ദ്രസംസ്ഥാന സര്‍കാരുകളില്‍ നിന്നും രണ്ടുവില ഈടാക്കുന്നത്? കോവിഡ് വാക്‌സിന്‍ വിഷയത്തില്‍ കേന്ദ്രസര്‍കാരിനോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതി. രാജ്യത്തെ കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.Supreme Court to government: Why different prices of Covid-19 vaccine for states and Centre?, New Delhi, News, Health, Health and Fitness, Supreme Court of India, Criticism, National
കോവിഡ് പ്രതിരോധ വാക്സിന്റെ വിലനിര്‍ണയവും വിതരണവും കേന്ദ്രസര്‍കാര്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് വിട്ടുനല്‍കരുതെന്ന് ആവശ്യപ്പെട്ട കോടതി വിഷയത്തില്‍ കേന്ദ്രസര്‍കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും നിര്‍ദേശിച്ചു.

കമ്പനികള്‍ കേന്ദ്രസര്‍കാരിനും സംസ്ഥാന സര്‍കാരിനും രണ്ടുവിലയ്ക്ക് വാക്സിന്‍ വില്‍ക്കുന്നതിനെ കുറിച്ചും കോടതി ചോദ്യമുയര്‍ത്തി. വാക്സിന് എന്തുകൊണ്ടാണ് കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും രണ്ടുവില ഈടാക്കുന്നതെന്നും എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് ഇതെന്നും കോടതി ആരാഞ്ഞു.

വാക്സിന്‍ വാങ്ങുന്നത് കേന്ദ്രസര്‍കാരിനു വേണ്ടിയാണെങ്കിലും സംസ്ഥാന സര്‍കാരിനു വേണ്ടിയാണെങ്കിലും ആത്യന്തികമായി അത് പൗരന്മാര്‍ക്കു വേണ്ടിയുള്ളതാണ്. എന്തുകൊണ്ടാണ് ദേശീയ ഇമ്യുണൈസേഷന്‍ പദ്ധതിയുടെ മാതൃക പിന്തുടരാത്തത് എന്നും കോടതി ആരാഞ്ഞു. ഉത്പാദിപ്പിക്കുന്ന മുഴുവന്‍ വാക്സിനും കേന്ദ്രസര്‍കാര്‍ വാങ്ങാത്തതെന്താണെന്നും കോടതി ചോദിച്ചു.

നിര്‍മാതാക്കളുമായി ചര്‍ച നടത്തുകയും പിന്നീട് സംസ്ഥാനങ്ങള്‍ക്ക് വിതരണം നടത്തുകയും ചെയ്തുകൂടേയെന്നും സുപ്രീം കോടതി ചോദിച്ചു. വാക്സിന്‍ സംഭരണം കേന്ദ്രീകൃതമാക്കുന്നതിനെ കുറിച്ചും വാക്സിന്‍ വിതരണം വികേന്ദ്രീകൃതമാക്കുന്നതിനെ കുറിച്ചുമാണ് തങ്ങള്‍ സംസാരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

കേന്ദ്രസര്‍കാര്‍ വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് അമ്പതു ശതമാനം ക്വാട്ട സംസ്ഥാനങ്ങള്‍ക്ക് നല്‍കി. എന്നാല്‍ ഏത് സംസ്ഥാനത്തിന് എത്രമാത്രം ലഭിക്കണമെന്ന് വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാവുന്ന സ്ഥിതിയാണ് ഇത് സൃഷ്ടിച്ചത്. വിഹിതനിര്‍ണയത്തിനുള്ള അവകാശം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുകയാണോ ചെയ്യുന്നത് എന്നും കോടതി ആരാഞ്ഞു. വാക്സിന്‍ വികസിപ്പിക്കുന്നതിന് 4,500 കോടിരൂപ നിര്‍മാതാക്കള്‍ക്ക് നല്‍കിയ സ്ഥിതിക്ക് സര്‍കാരിന് വാക്സിനു മേല്‍ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചും കോടതി ആരാഞ്ഞു. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി തത്സമയം അറിയിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. നിരക്ഷരരായ ആളുകളുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ എങ്ങനെയാണ് ഉറപ്പുവരുത്തുന്നതെന്നും കോടതി ചോദിച്ചു.

കുത്തിവെപ്പ് കേന്ദ്രത്തിലെത്തി കുത്തിവെപ്പ് എടുത്തു മടങ്ങുന്ന രീതി മേയ് ഒന്നിനു ശേഷവും തുടരുമോയെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ഡിവൈ. ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Keywords: Supreme Court to government: Why different prices of Covid-19 vaccine for states and Centre?, New Delhi, News, Health, Health and Fitness, Supreme Court of India, Criticism, National.

Post a Comment