Follow KVARTHA on Google news Follow Us!
ad

കൂട്ട ആത്മഹത്യയെ കുറിച്ച് ആലോചിച്ചിരുന്നു; ഭാര്യ സമ്മതിക്കില്ലെന്നുറപ്പായിരുന്നു, പദ്ധതി വെളിപ്പെടുത്താത്തത് അതുകൊണ്ടാണെന്നും വൈഗ കൊലക്കേസിലെ പ്രതി സനു മോഹന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Suicide Attempt,News,Trending,Murder case,Police,Probe,Kerala,
കാക്കനാട്: (www.kvartha.com 29.04.2021) കൂട്ട ആത്മഹത്യയെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും എന്നാല്‍ ഭാര്യ സമ്മതിക്കില്ലെന്നുറപ്പായിരുന്നുവെന്നും അതുകൊണ്ടാണ് പദ്ധതി വെളിപ്പെടുത്താത്തതെന്നും വൈഗ കൊലക്കേസിലെ പ്രതി സനു മോഹന്‍. ബുധനാഴ്ച വൈകിട്ടു ഭാര്യ രമ്യയുടെയും മറ്റു കുടുംബാംഗങ്ങളുടെയും ഒപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് സനു ഇക്കാര്യം പറഞ്ഞത്.Sanu Mohan and Vaiga’s mother being questioned together, now what to be known are some answers, Suicide Attempt, News, Trending, Murder case, Police, Probe, Kerala.
തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ പ്രത്യേക മുറിയിലായിരുന്നു ചോദ്യം ചെയ്യല്‍. ജീവിക്കാനാകില്ലെന്ന് ഉറപ്പിച്ചതോടെയാണു ഭാര്യ രമ്യയെ ഒഴിവാക്കി മകളുമായി മരിക്കാന്‍ തീരുമാനിച്ചത്. മകളെ കൊന്ന ശേഷം ആത്മഹത്യയായിരുന്നു തീരുമാനമെന്നു സനു ആവര്‍ത്തിക്കുമ്പോഴും പൊലീസിന് ഇതു ബോധ്യപ്പെടുന്നില്ല. മകള്‍ക്ക് ഫോണ്‍ നല്‍കിയതിനെ ചൊല്ലി ഭാര്യയുമായി തര്‍ക്കമുണ്ടായിരുന്നു. മകളെ കൊലപ്പെടുത്തുന്നതിനു രണ്ടു ദിവസം മുമ്പു തന്റെ ഫോണ്‍ 13,000 രൂപക്ക് കങ്ങരപ്പടിയില്‍ വിറ്റകാര്യം ഭാര്യയോടു പറഞ്ഞില്ല.

ഫോണ്‍ നന്നാക്കാന്‍ കൊടുത്തെന്നാണ് പറഞ്ഞത്. കുറേക്കാലമായി പ്രതിമാസം 60,000 രൂപയെങ്കിലും ഉണ്ടെങ്കിലേ മുന്നോട്ടു പോകാനാകൂ എന്നതായിരുന്നു അവസ്ഥ. മകളുടെ സ്‌കൂള്‍ ഫീസ്, കാര്‍ വായ്പ, മറ്റു വായ്പകളുടെ പലിശ, കുടുംബ ചെലവ് തുടങ്ങിയവ താങ്ങാനാകുമായിരുന്നില്ല. 5,65,000 രൂപയ്ക്കാണു കാര്‍ വാങ്ങിയത്. 1,45,000 രൂപ ഒരുമിച്ചു നല്‍കി. ബാക്കി തുക 9,000 രൂപ മാസ ഗഡുക്കളായി അടക്കേണ്ട വായ്പയായിരുന്നു. ഇതിനിടെ ഭാര്യക്ക് പുതിയ സ്‌കൂട്ടറും വാങ്ങിയതായി സനുമോഹന്‍ മൊഴി നല്‍കി. ചോദ്യം ചെയ്യല്‍ രാത്രി അവസാനിച്ചു.

കസ്റ്റഡി കാലാവധിക്കു ശേഷം സനു മോഹനെ വ്യാഴാഴ്ച കോടതിയില്‍ തിരികെ ഹാജരാക്കി. വൈഗ കൊലപാതക കേസില്‍ പൊലീസ് ചെയ്ത കാര്യങ്ങള്‍ ഭാര്യ രമ്യയെയും കുടുംബാംഗങ്ങളെയും ബോധ്യപ്പെടുത്തുകയാണ് കഴിഞ്ഞദിവസം പൊലീസ് ചെയ്തതെന്നു തൃക്കാക്കര എസിപി ആര്‍ ശ്രീകുമാര്‍. പറഞ്ഞു. ഇത്രയും നാള്‍ ചെയ്ത കാര്യത്തില്‍ ഒരു വ്യക്തത വൈഗയുടെ അമ്മയ്ക്കു നല്‍കിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത മാത്രമാണു കൊലയ്ക്കു പിന്നില്‍ എന്നാണ് ഇതുവരെ കണ്ടെത്തിയത്.

ഒളിവില്‍ ആയിരുന്ന സമയത്തു ഗോവയില്‍ വച്ച് സനു മോഹന്‍ ഒരു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചതിനു മാത്രമാണു തെളിവ് ലഭിച്ചത്. മറ്റു രണ്ടു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.

അതേസമയം, മകളുമായി എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയില്‍ അരൂരില്‍ നിന്നു വാങ്ങിയ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി സനു മകള്‍ക്കു കൊടുത്തതായി സൂചന ലഭിച്ചു. ഇതിനിടെ, സനു മോഹനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര പൊലീസ് കൊച്ചിയിലെത്തി.

Keywords: Sanu Mohan and Vaiga’s mother being questioned together, now what to be known are some answers, Suicide Attempt, News, Trending, Murder case, Police, Probe, Kerala.

Post a Comment