Follow KVARTHA on Google news Follow Us!
ad

ഭാര്യക്ക് കോവിഡ് വന്നിട്ടുപോലും പരോള്‍ അനുവദിച്ചില്ലെന്ന് യുവാവിന്റെ പരാതി; കാരണമറിഞ്ഞപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി തടവുകാരന്‍

ഇന്നത്തെ വാര്‍ത്തകള്‍,കേരള വാര്‍ത്തകള്‍,Thrissur,News,Local News,Complaint,Jail,Probe,Kerala
തൃശൂര്‍: (www.kvartha.com 20.04.2021) ഭാര്യക്ക് കോവിഡ് വന്നിട്ടുപോലും പരോള്‍ അനുവദിച്ചില്ലെന്ന് യുവാവിന്റെ പരാതി. കാരണമറിഞ്ഞപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി തടവുകാരന്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ് പരാതിക്കാരന്‍. എന്നാല്‍ പരാതിയില്‍ മനുഷ്യാവകാശ കമിഷന്‍ നടത്തിയ അന്വേഷണത്തിലാണ് പരോള്‍ നിഷേധിച്ചത് ഭാര്യയുടെ അപേക്ഷയിലാണെന്ന് പൊലീസ് വെളിപ്പെടുത്തിയത്. ജില്ല പൊലീസ് മേധാവിയാണ് ഇക്കാര്യം അറിയിച്ചത്.Prisoner complaint against jailer, Thrissur, News, Local News, Complaint, Jail, Probe, Kerala
2019 സെപ്റ്റംബര്‍ 24നാണ് മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട് പരാതിക്കാരന്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്. 2020 ഒക്ടോബറില്‍ പരോളിന് അപേക്ഷിച്ചെങ്കിലും പൊലീസ് റിപോര്‍ട് പ്രതികൂലമായി. ഭാര്യക്ക് കോവിഡ് വന്നിട്ടുപോലും പരോള്‍ അനുവദിച്ചില്ലെന്നായിരുന്നു ഇയാള്‍ മനുഷ്യാവകാശ കമിഷനില്‍ പരാതിപ്പെട്ടത്.

എന്നാല്‍ പരോള്‍ അപേക്ഷയില്‍ അന്വേഷണം നടത്തിയെന്നും വന്‍ സാമ്പത്തിക ബാധ്യതയുള്ള പരാതിക്കാരന്‍ പരോളില്‍ ഇറങ്ങിയാല്‍ ഇടപാടുകാര്‍ വന്ന് പ്രശ്‌നമുണ്ടാക്കുമെന്ന് ഭാര്യ അറിയിച്ചതായും ജില്ല പൊലീസ് മേധാവിയുടെ റിപോര്‍ടില്‍ പറയുന്നു. ഗള്‍ഫിലുള്ള മകന്‍ എത്തിയ ശേഷം പരോള്‍ നല്‍കിയാല്‍ മതിയെന്നും ഭാര്യ പറഞ്ഞതായി പൊലീസ് മേധാവി കമിഷനെ അറിയിച്ചു.

അതേസമയം, കഴിഞ്ഞ ജനുവരി 22ന് പരാതിക്കാരന്‍ സമര്‍പിച്ച പരോള്‍ അപേക്ഷയില്‍ അനുകൂല റിപോര്‍ട് നല്‍കിയെന്നും 30 ദിവസത്തെ പരോള്‍ അനുവദിച്ചതായും പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്. റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കമിഷന്‍ അംഗം വികെ ബീനാകുമാരി കേസ് തീര്‍പാക്കി.

Keywords: Prisoner complaint against jailer, Thrissur, News, Local News, Complaint, Jail, Probe, Kerala.

Post a Comment