Follow KVARTHA on Google news Follow Us!
ad

കോവിഡ്-19: ആശുപത്രിയില്‍ 7 രോഗികള്‍ക്കും 2 ജീവനക്കാര്‍ക്കും രോഗബാധ; തിരുവനന്തപുരം ശ്രീചിത്രയില്‍ ഹൃദയ ശസ്ത്രക്രിയ നിര്‍ത്തിവെച്ചു

Covid-19: Heart surgery has been stopped at Sree Chitra Hospital, Thiruvananthapuram #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 19.04.2021) കോവിഡിന്റെ രണ്ടാംതരംഗത്തില്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചതോടെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു. ശസ്ത്രക്രിയയ്ക്കു പ്രവേശിപ്പിച്ച ഏഴു രോഗികള്‍ക്കും രണ്ടു ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

മറ്റു സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു വരുന്നവര്‍ക്കു സര്‍കാര്‍ ആര്‍ ടി പി സി ആര്‍ പരിശോധന നിര്‍ബന്ധമാക്കി. പരിശോധന നടത്തിയില്ലെങ്കില്‍ 14 ദിവസം മുറികളില്‍ ഐസലേഷനില്‍ കഴിയണം. വരുന്ന എല്ലാവരും ഇ-ജാഗ്രത പോര്‍ടലില്‍ റജിസ്റ്റര്‍ ചെയ്യണം. വാക്സീന്‍ എടുത്തിട്ടുള്ളവരാണെങ്കിലും സംസ്ഥാനത്ത് എത്തുന്നതിനു മുന്‍പുള്ള 48 മണിക്കൂറിനിടെ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണം. അല്ലാത്തവര്‍ കേരളത്തില്‍ എത്തിയാലുടന്‍ പരിശോധന നടത്തി ഫലം ലഭിക്കുന്നതുവരെ വീട്ടില്‍ ഐസലേഷനില്‍ കഴിയണം.
    
News, Kerala, State, Thiruvananthapuram, COVID-19, Health, Trending, Technology, Business, Finance, Patient, Vaccine, Covid-19: Heart surgery has been stopped at Sree Chitra Hospital, Thiruvananthapuram


സംസ്ഥാനത്ത് ഞായറാഴ്ച 18,257 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് നിയന്ത്രണത്തിനു ജില്ലകള്‍ക്കു സര്‍കാര്‍ 5 കോടി രൂപ വീതം അനുവദിച്ചു. കലക്ടര്‍മാര്‍ക്കാണു വിനിയോഗിക്കാനുള്ള അധികാരം. സംസ്ഥാനത്ത് കോവിഡ് വാക്‌സീന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ആകെയുണ്ടായിരുന്ന 3 ലക്ഷത്തോളം ഡോസില്‍ ഒരു ലക്ഷത്തോളം ഞായറാഴ്ച ഉപയോഗിച്ചു. തിങ്കളാഴ്ച പൂര്‍ണതോതില്‍ വാക്‌സീന്‍ നല്‍കണമെങ്കില്‍ 2 ലക്ഷത്തിലേറെ ഡോസ് വേണം.

Keywords: News, Kerala, State, Thiruvananthapuram, COVID-19, Health, Trending, Technology, Business, Finance, Patient, Vaccine, Covid-19: Heart surgery has been stopped at Sree Chitra Hospital, Thiruvananthapuram

Post a Comment