Follow KVARTHA on Google news Follow Us!
ad

ബിഹാര്‍ ചീഫ് സെക്രടറി അരുണ്‍ കുമാര്‍ സിങ് കോവിഡ് ബാധിച്ച് മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Patna,News,Politics,Dead,hospital,Treatment,Health,Health and Fitness,National,Bihar,
പട്ന: (www.kvartha.com 30.04.2021) ബിഹാര്‍ ചീഫ് സെക്രടറി അരുണ്‍ കുമാര്‍ സിങ് കോവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പട്നയിലെ പാറാസ് എച്ച് എം ആര്‍ ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ 15നാണ് അരുണ്‍ കുമാര്‍ സിങിന് കോവിഡ് സ്ഥിരീകരിച്ചത്.Bihar chief secretary Arun Kumar Singh dies while undergoing Covid-19 treatment, Patna, News, Politics, Dead, Hospital, Treatment, Health, Health and Fitness, National, Bihar
1985 ഐഎഎസ് ബാച്ചില്‍ നിന്നുളള ഉദ്യോഗസ്ഥനാണ് അരുണ്‍ കുമാര്‍ സിങ്. 2021 ഫെബ്രവരി 28നാണ് അദ്ദേഹം ബിഹാര്‍ ചീഫ് സെക്രടറിയായി നിയമിതനായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍-യുണൈറ്റഡ് മേധാവി നിതീഷ് കുമാര്‍ വിജയിച്ചതിന് പിന്നാലെയാണ് നിയമനം. മുതിര്‍ന്ന ഐഎഎസ് ഓഫിസര്‍ ദീപക് കുമാറിനു പകരക്കാരനായാണ് നിയമനം.

ബിഹാറില്‍ കൊറോണ വൈറസ് ബാധിച്ച നേതാക്കളുടെ പട്ടികയില്‍ സാമൂഹ്യക്ഷേമ മന്ത്രി മദന്‍ സാഹ്നി, അഡിഷണല്‍ ചീഫ് സെക്രടെറി ഹോം ചൈതന്യ പ്രസാദ്, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രടെറി എസ് സിദ്ധാര്‍ഥ് എന്നിവരും ഉള്‍പ്പെടുന്നു.

ബിഹാറില്‍ നിലവില്‍ 1,00,821 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 4.54 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2560 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

Keywords: Bihar chief secretary Arun Kumar Singh dies while undergoing Covid-19 treatment, Patna, News, Politics, Dead, Hospital, Treatment, Health, Health and Fitness, National, Bihar.

Post a Comment