Follow KVARTHA on Google news Follow Us!
ad

സഹോദരന്റെ 3 വയസുള്ള കുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തി യുവതി

ഹൈദരാബാദില്‍ സഹോദരന്റെ മൂന്നു വയസുള്ള ആണ്‍ കുഞ്ഞിനെ Hyderabad, News, National, Killed, Woman, Police, Arrest, Arrested, Crime, Baby, hospital, Custody
ഹൈദരാബാദ്: (www.kvartha.com 03.03.2021) ഹൈദരാബാദില്‍ സഹോദരന്റെ മൂന്നു വയസുള്ള ആണ്‍ കുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തി 22കാരിയായ യുവതി. കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് എറിഞ്ഞാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. യുവതിക്ക് കുട്ടികളുണ്ടായിരുന്നില്ല. സ്വന്തമായി കുഞ്ഞ് ജനിക്കാത്തതിനാല്‍ ഇവര്‍ക്ക് ഭര്‍ത്താവ് സഹോദരന്റെ കുഞ്ഞിനെ ലാളിക്കുന്നതില്‍ ആയിഷ (22) എന്ന യുവതിക്ക് അസ്വസ്ഥതയുണ്ടായിരുന്നുവെന്നും മാത്രമല്ല ഭര്‍ത്താവിന്റെ കുടുംബത്തിനോട് അടുക്കുന്നതും ആയിഷയ്ക്ക് ഇഷ്ട്ടമുണ്ടായിരുന്നില്ലെന്നും സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നു. 

ഹൈദരാബാദ് ചാര്‍മിനാറിനടുത്ത് ഒരു കെട്ടിടത്തിലാണ് മുഹമ്മദ് എതെഷാമുദ്ദീന്‍ (32), സുജാവുദ്ദീന്‍ (27) എന്നിവര്‍ കുടുബസമേതം താമസിച്ചിരുന്നത്. ഇതില്‍ സുജാവുദ്ദീന്റെ ഭാര്യയായിരുന്നു ആയിഷ എന്ന യുവതി. കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ യുവതി കെട്ടിടത്തില്‍ നിന്ന് വലിച്ചെറിഞ്ഞത്. കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായി കഴിഞ്ഞില്ല. ആയിഷയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

Hyderabad, News, National, Killed, Woman, Police, Arrest, Arrested, Crime, Baby, hospital, Custody, Woman killed 3 year old baby

Keywords: Hyderabad, News, National, Killed, Woman, Police, Arrest, Arrested, Crime, Baby, hospital, Custody, Woman killed 3 year old baby

Post a Comment