Follow KVARTHA on Google news Follow Us!
ad

ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ വാഹനങ്ങളുടെ കൂട്ടയിടി; ഇടിച്ചത് 3 കാറും, സ്‌കൂടെറും അടക്കം 4 വാഹനങ്ങള്‍; 2 പേര്‍ക്ക് പരിക്ക്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Local News,Kollam,Accident,Injured,Police Station,Kerala,

ചാത്തന്നൂര്‍: (www.kvartha.com 31.03.2021) ദേശീയപാതയില്‍ ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ വാഹനങ്ങളുടെ കൂട്ടയിടി. മൂന്നു കാറും സ്‌കൂടെറുമടക്കം നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ പാലക്കാട് സ്വദേശികളായ രണ്ടുപേര്‍ക്കു പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ഏഴേകാലോടെയാണ് അപകടം.

Vehicle collision in front of Chathannur police station; 4 vehicles including 3 cars and a scooter were hit; 2 injured, Thiruvananthapuram, News, Local News, Kollam, Accident, Injured, Police Station, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;

കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്കു പോയ കാര്‍ എതിര്‍ ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിച്ച ശേഷം മറ്റൊരു കാറിലും ഇടിച്ചു. ഇടിയേറ്റു കറങ്ങിയ ഈ കാര്‍ പിന്നാലെ വന്ന സ്‌കൂടെറില്‍ ഇടിച്ചു. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്കു പോകുകയായിരുന്നു മറ്റു കാറുകള്‍. കണ്ണനല്ലൂരിലേക്കു പോവുകയായിരുന്നു സ്‌കൂടെര്‍ യാത്രക്കാരന്‍.

അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരെയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന റോഡിന്റെ മധ്യത്തില്‍ കുടുങ്ങിയ കാര്‍ റിക്കവറി വാന്‍ ഉപയോഗിച്ചാണ് പിന്നീട് നീക്കം ചെയ്തത്.

Keywords: Vehicle collision in front of Chathannur police station; 4 vehicles including 3 cars and a scooter were hit; 2 injured, Thiruvananthapuram, News, Local News, Kollam, Accident, Injured, Police Station, Kerala.

Post a Comment