Follow KVARTHA on Google news Follow Us!
ad

മഞ്ചേശ്വരത്ത് വാശിയേറിയ പോരാട്ടം; ഇത്തവണയും മണ്ഡലം നിലനിര്‍ത്തുമെന്ന് യുഡിഎഫ്, പിടിച്ചെടുക്കുമെന്ന പ്രതീക്ഷയില്‍ ബിജെപി, അട്ടിമറികള്‍ ഉണ്ടാകുമെന്ന് എല്‍ഡിഎഫ്

സംസ്ഥാനം ആകാംഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് കാസര്‍കോട് News, Kerala, Politics, Election Commission, K Surendran, AKM Asharaf, VV BJP, LDF, UDF
മഞ്ചേശ്വരം: (www.kvartha.com 31.03.2021) സംസ്ഥാനം ആകാംഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം. ഇത്തവണയും മഞ്ചേശ്വരം നിലനിര്‍ത്തുമെന്ന പ്രതീക്ഷ മുറുകെ പിടിക്കുന്നു യുഡിഎഫ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 89 വോടിന് നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ എന്ത് വിലകൊടുത്തും പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. മണ്ഡലത്തില്‍ ഇത്തവണ അട്ടിമറികള്‍ ഉണ്ടാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. യുഡിഎഫ് സ്ഥാനാര്‍ഥിയായി എ കെ എം അഷറഫും എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ സുരേന്ദ്രനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വി വി രമേശനും കളിക്കളത്തിലിറങ്ങിയപ്പോള്‍ കനത്ത പോരാട്ടത്തിനാണ് മഞ്ചേശ്വരം സാക്ഷ്യം വഹിക്കുന്നത്. 

മഞ്ചേശ്വരത്തും കോന്നിയിലും സ്ഥാനാര്‍ഥിയായത് ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാല്‍ ഏത് മണ്ഡലം ഒഴിയണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മഞ്ചേശ്വരവും കോന്നിയും പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. ജനങ്ങളിലുള്ള വിശ്വാസമാണ് മുന്നോട്ട് നയിക്കുന്നതെന്നും രണ്ട് മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. 

News, Kerala, Politics, Election Commission, K Surendran, AKM Asharaf, VV BJP, LDF, UDF, c

ബിജെപി സംസ്ഥാന അധ്യക്ഷന്മാര്‍ മത്സരിക്കുന്ന മണ്ഡലമെന്ന നിലയില്‍ തന്നെ പോരാട്ടം ബിജെപിയുമായി നേരിട്ടാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എ കെ എം അഷ്‌റഫ്. സംസ്ഥാന അതിര്‍ത്തി വിഷയങ്ങളില്‍ കൃത്യമായി ഇടപെടാറുണ്ടെന്നും പ്രാദേശിക വിഷയങ്ങളിലെ അറിവും കൂടുതല്‍ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും തനിക്കനുകൂലമാകുമെന്നും അഷ്‌റഫ് അവകാശപ്പെട്ടു. ഇടതുപക്ഷം വിജയിക്കില്ലെന്നും അവരുടെ മത്സരം മതനിരപേക്ഷ വോടുകള്‍ ഭിന്നിക്കാന്‍ കാരണമാകുമെന്നും അഷ്‌റഫ് പറഞ്ഞിരുന്നു. 

2006ലെ ചരിത്രം ആവര്‍ത്തിക്കുമെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വി രമേശന്റെ പ്രതീക്ഷ. മഞ്ചേശ്വരം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചുമതലകള്‍ ഉണ്ടായിരുന്ന പരിചയവും തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും ഇടതിനെ തുണയ്ക്കുമെന്ന പ്രതീക്ഷയും എല്‍ഡിഎഫിനുണ്ട്. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ മണ്ഡലത്തില്‍ വികസന സാധ്യതകളുണ്ടെന്നും രമേശന്‍ പറയുന്നു. വിജയിച്ചാല്‍ വിവിധ മേഖലകളിലെ വിദഗ്ധരെ ഒന്നിച്ചിരുത്തി 25 വര്‍ഷങ്ങള്‍ മുന്‍കൂട്ടി കണ്ട് സമഗ്ര വികസന മാര്‍ഗരേഖ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

2016ല്‍ ശക്തിയാര്‍ന്ന പോരാട്ടത്തിനൊടുവിലാണ് മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി പി ബി അബ്ദുര്‍ റസാഖ് (മുസ്ലിം ലീഗ്) 56870 വോടുകള്‍ നേടി വിജയിച്ചത്. പി ബി അബ്ദുര്‍ റസാഖ് എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ തോല്‍പിച്ചത് വെറും 89 വോടുകള്‍ക്കാണ്. 56781 വോടുകളാണ് കെ സുരേന്ദ്രന് ലഭിച്ചത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ സി എച്ച് കുഞ്ഞമ്പു 42565 വോടുകള്‍ നേടി മൂന്നാമതെത്തി. 2019ല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍ വന്‍ വിജയമാണ് സ്വന്തമാക്കിയത്. 7923 വോടിന്റെ ഭൂരിപക്ഷം അദ്ദേഹം നേടി. 65,407 വോടുകളാണ് യു ഡി എഫിന് ലഭിച്ചത്. എന്‍ ഡി എയ്ക്ക് 57,484 വോടും, എല്‍ ഡി എഫിന് 38,233 വോടും ലഭിച്ചു. ഇത്തവണ വാശിയേറിയ പോരാട്ടമാണ് മുന്നണികള്‍ തമ്മില്‍ നടക്കുന്നത്. മഞ്ചേശ്വരം ആര്‍ക്കൊപ്പമെന്നറിയാന്‍ തെരെഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാം.  

Keywords: News, Kerala, Politics, Election Commission, K Surendran, AKM Asharaf, VV BJP, LDF, UDF, Strong fighting in Manjeshwar; UDF hopes that retain constituency, BJP hopes to capture

Post a Comment