Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്തെ വ്യാജ വോടെർമാരുടെ വിവരങ്ങൾ വ്യാഴാഴ്ച പുറത്തുവിടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

Ramesh Chennithala has said that the details of fake voters in the state will be released on Thursday,#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആലപ്പുഴ: (www.kvartha.com 31.03.2021) സംസ്ഥാനത്തെ വ്യാജ വോടെർമാരുടെ വിവരങ്ങൾ വ്യാഴാഴ്ച പുറത്തുവിടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെര‍ഞ്ഞെടുപ്പ് കമീഷൻ കണ്ടെത്തൽ അദ്ഭുതകരമാണെന്നും വ്യക്തമായ തെളിവുകൾ താൻ നൽകിയതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കേസ് ഹൈകോടതിയിൽ ആയതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും നാല് ലക്ഷത്തി മുപ്പത്തിനാലായിരം പരാതികളാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

News, Assembly Election, Assembly-Election-2021, Election, Election Commission, Ramesh Chennithala, Voters, Alappuzha, Kerala, State, Top-Headlines, Political party, Politics,

വെബ്സൈറ്റിലൂടെ വിവരങ്ങൾ പുറത്തുവിടുമെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

തപാൽ വോട് പ്രക്രിയ ഒട്ടും സുരക്ഷിതമല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പെൻഷൻ കൊടുത്തിട്ട് വോട് സ്വാധീനിക്കുന്ന രീതി പല ഭാഗങ്ങളിൽ ഉള്ളതായും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് ജനവിധി അട്ടിമറിക്കാൻ വലിയ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ച ചെന്നിത്തല കള്ള വോട് ചെയ്യാൻ മഷി വരെ വിതരണം ചെയ്യുന്നുണ്ടെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Keywords: News, Assembly Election, Assembly-Election-2021, Election, Election Commission, Ramesh Chennithala, Voters, Alappuzha, Kerala, State, Top-Headlines, Political party, Politics, Opposition leader Ramesh Chennithala has said that the details of fake voters in the state will be released on Thursday.
< !- START disable copy paste -->

Post a Comment