Follow KVARTHA on Google news Follow Us!
ad

ഇരട്ടവോടുകളുടെ പൂര്‍ണമായ വിവരങ്ങള്‍ രാത്രി ഒന്‍പത് മണിക്ക് പുറത്തുവിടും; ആര്‍കും പരിശോധിക്കാമെന്ന് ചെന്നിത്തല

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Assembly-Election-2021,Ramesh Chennithala,Website,Kerala,
തിരുവനന്തപുരം: (www.kvartha.com 31.03.2021) സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ ഇരട്ടവോടുകളുടെ പൂര്‍ണമായ വിവരങ്ങള്‍ ബുധനാഴ്ച രാത്രി ഒന്‍പത് മണിക്ക് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. www.operationtwins.com എന്ന വെബ് സൈറ്റിലൂടെ 4,34,000 ഇരട്ടവോടുകളുടെ വിവരങ്ങളാണ് പുറത്തുവിടുകയെന്നും ചെന്നിത്തല അറിയിച്ചു.Full details of twins votes will be released at 9 PM ; Chennithala says anyone can check, Thiruvananthapuram, News, Politics, Assembly-Election-2021, Ramesh Chennithala, Website, Kerala
ഈ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ടികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും റഫറന്‍സിനായി ഉപയോഗിക്കാന്‍ കഴിയുമെന്നും അങ്ങനെ ഇരട്ടവോട് തടയാന്‍ സഹായകരമായ രീതിയില്‍ ഇടപെടാന്‍ കഴിയുമെന്നും ചെന്നിത്തല പറയുന്നു. വോടര്‍പട്ടിക അബദ്ധ പഞ്ചാംഗമാണ്. ഹൈകോടതി വിധിയില്‍ സന്തോഷമുണ്ടെങ്കിലും പൂര്‍ണതോതില്‍ തൃപ്തനല്ലെന്നും സംസ്ഥാനത്ത് ഇപ്പോഴും കളളവോട് ചെയ്യാനുള്ള സാഹചര്യം നിലനില്‍ക്കുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

അതേസമയം ഇരട്ട വോടു തടയാന്‍ തെരഞ്ഞെടുപ്പു കമിഷന്‍ സമര്‍പിച്ച മാര്‍ഗ രേഖ ഹൈകോടതി അംഗീകരിച്ചു. ഒന്നിലധികം സ്ഥലങ്ങളില്‍ വോടുള്ളവര്‍, സമ്മതിദാനാവകാശം രേഖപ്പെടുത്തുന്ന ബൂതില്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇരട്ട വോടു തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈകോടതി തീര്‍പ്പാക്കി.

ഒന്നിലധികം സ്ഥലങ്ങളില്‍ പേരുള്ളവര്‍ ഒരു വോടു മാത്രമേ ചെയ്യുന്നുള്ളൂവെന്ന് തെരഞ്ഞെടുപ്പു കമിഷന്‍ ഉറപ്പാക്കണം. വോടെടുപ്പു സുഗമമാക്കാന്‍ ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കുമെന്നും ഹൈകോടതി പറഞ്ഞു.

Keywords: Full details of twins votes will be released at 9 PM ; Chennithala says anyone can check, Thiruvananthapuram, News, Politics, Assembly-Election-2021, Ramesh Chennithala, Website, Kerala.

Post a Comment