Follow KVARTHA on Google news Follow Us!
ad

എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാറിന് കോലിഞ്ചിയുടെ നാട്ടിൽ ഊഷ്മള വരവേൽപ് ഒരുക്കി കർഷകർ

Farmers give a warm welcome to LDF candidate Janish Kumar in Kolinchi,#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തണ്ണിത്തോട്: (www.kvartha.com 31.03.2021) കോലിഞ്ചി കർഷകരുടെ കർഷകരുടെ ദീർഘനാളത്തെ ആവശ്യം യാഥാർഥ്യമാക്കിയ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ യു ജനീഷ് കുമാറിന് ഊഷ്മള വരവേൽപ് ഒരുക്കി കർഷകർ. കോലിഞ്ചി കർഷകർ ഏറെയുള്ള തേക്കുതോട് മേഖലയിലെ മൂർത്തി മണ്ണിൽ എത്തിയപ്പോൾ പുഷ്പാഭിഷേകം നടത്തിയും മാല ചാർത്തിയും സ്നേഹ ചുംബനം നൽകിയുമാണ് കർഷകരും അമ്മമാരും അദ്ദേഹത്തെ വരവേറ്റത്.

എന്നും കർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കി ഒപ്പം നിന്ന ജനീഷ് കുമാറിന് വിജയാശംസയും നേർന്നു.
ഇന്നലെകളിൽ നിങ്ങൾക്കൊപ്പം നിന്നപ്പോലെ നാളെയും നാടിൻ്റെ വികസന പ്രശ്നങ്ങളിൽ നിങ്ങളുടെ കുടുംബാംഗമായി ഞാൻ ഉണ്ടാകുമെന്ന് സ്ഥാനാർഥി പറഞ്ഞപ്പോൾ മോൻ്റെ വാക്കുകൾ വിശ്വാസമാണെന്നായിരുന്നു നാട്ടിലെ അമ്മമാരുടെ മറുപടി.

യുവാക്കളും പ്രായമായവരും ഉൾപ്പെടെ നൂറുകണക്കിന് ജനങ്ങളാണ് സ്ഥാനാർഥിയെ സ്വീകരിക്കാനായി ഒഴുകിയെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആവേശമായ സ്വീകരണമാണ് ഓരോ മേഖലയിലും എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിക്കുന്നത്.

തണ്ണിത്തോട്, തേക്കുതോട്, കോന്നിത്താഴം മേഖലകളിലായിരുന്നു ചൊവ്വാഴ്ച പര്യടനം. രാവിലെ തണ്ണിത്തോട് പഞ്ചായത്തിലെ എലിമുള്ളും പ്ലാക്കലിൽ നിന്നാരംഭിച്ച പര്യടനം കോന്നിയൂർ പി കെ ഉദ്ഘാടനം ചെയ്തു. സിപിഐഎം പെരുനാട് ഏരിയ സെക്രടറി എസ് ഹരിദാസ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, പി സി ശ്രീകുമാർ, രഘുകുമാർ, പി ഡി മോഹനൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

News, Assembly Election, Assembly-Election-2021, Election, Pathanamthitta, Farmers, Kerala, State, Top-Headlines, Political party, Politics, Kolinchi,

തുടർന്ന് യുവാക്കളുടെ വാഹന റാലിയുടെ അകമ്പടിയോടെ പര്യടനം തുടർന്നു. തലമനം, മണ്ണീറ, അള്ളുങ്കൽ, പറക്കുളം, തേക്കുതോട്, തുമ്പാക്കുളം, കരിമാൻതോട്, മൂർത്തി മൺ, ഏഴാന്തല തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണം കഴിഞ്ഞ് ഉച്ചയോടെ സെൻട്രൽ ജംഗ്ഷനിൽ എത്തി. ഉച്ചയ്ക്ക് ശേഷം കോന്നിതാഴം മേഖലയിലെ ഞള്ളൂർ, അതുമ്പുംകുളം, കർമല ചേരിക്കൽ, അടുകാട് അംഗൻവാടി, വിപഞ്ചിക ജംഗ്ഷൻ, താഴം, കുപ്പക്കര, പള്ളി മുരുപ്പ്, മണിയൻപാറ എന്നിവടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രിയോടെ അട്ടച്ചാക്കൽ ജംഗ്ഷനിൽ പര്യടനം അവസാനിച്ചു.

എൽഡിഎഫ് കോന്നിതാഴം മേഖല തിരഞ്ഞെടുപ്പ് കമിറ്റിസെക്രടറി എം എസ് ഗോപിനാഥൻ, എൽഡിഎഫ് കോന്നിതാഴം മേഖല തിരഞ്ഞെടുപ്പ് കമിറ്റി പ്രസിഡൻ്റ് എ ദീപകുമാർ, എൽഡിഎഫ് അട്ടച്ചാക്കൽ ഇലക്ഷൻ കമിറ്റി സെക്രടറി കെ കെ വിജയൻ, എൽഡിഎഫ് അട്ടച്ചാക്കൽ ഇലക്ഷൻ കമിറ്റി പ്രസിഡൻ്റ് പി ആർ അനിൽ, ബ്ലോക് പഞ്ചായത്തംഗം തുളസി മണിയമ്മ, ഗ്രാമപഞ്ചായത്തംഗം പുഷ്പ ഉത്തമൻ, തുളസി മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.

Keywords: News, Assembly Election, Assembly-Election-2021, Election, Pathanamthitta, Farmers, Kerala, State, Top-Headlines, Political party, Politics, Kolinchi, LDF candidate, Farmers give a warm welcome to LDF candidate Janish Kumar in Kolinchi.
< !- START disable copy paste -->


Post a Comment