Follow KVARTHA on Google news Follow Us!
ad

ചെറുപ്പക്കാരില്‍ രക്തം കട്ടപിടിക്കുന്നു; ആസ്ട്രസെനേക കോവിഡ് വാക്‌സിന്‍ 60 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന് ജര്‍മനി

After Canada, Germany Halts AstraZeneca Jabs For Under-60s Over Clot Risk #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ  

ബര്‍ലിന്‍: (www.kvartha.com 31.03.2021) ആസ്ട്രസെനേക കോവിഡ് വാക്‌സിന്‍ ചെറുപ്പക്കാര്‍ക്ക് നല്‍കരുതെന്നും 60 വയസിന് മുകളിലുള്ളവരില്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും ജര്‍മനി. ചെറുപ്പക്കാരില്‍ രക്തം കട്ടപിടിക്കുന്നതായ റിപോര്‍ടുകളെ തുടര്‍ന്നാണ് വാക്‌സിന്‍ ഉപയോഗം മുതിര്‍ന്ന പൗരന്മാരില്‍ മാത്രമായി പരിമിതപ്പെടുത്തിയത്.

ജര്‍മനിയുടെ വാക്‌സിന്‍ കമീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വാക്‌സിന് നിയന്ത്രണം ഏര്‍പെടുത്തിയത്. രക്തം കട്ടപിടിക്കുന്നതായ റിപോര്‍ടുകള്‍ വളരെ അപൂര്‍വമാണെന്നും എന്നാല്‍ ഇത് ഗുരുതരമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍കേല്‍ പറഞ്ഞു.    

ജര്‍മനിയില്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് ഡോക്ടറുടെ വിശദ പരിശോധനക്ക് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. 27 ലക്ഷം പേര്‍ക്കാണ് ജര്‍മനിയില്‍ ആസ്ട്രസെനേക വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയത്. തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നതായ 31 കേസുകളാണ് റിപോര്‍ട് ചെയ്തതെന്ന് സി എന്‍ എന്‍ റിപോര്‍ട് ചെയ്യുന്നു.

നേരത്തെയും ഏതാനും യൂറോപ്യന്‍ രാജ്യങ്ങള്‍ ആസ്ട്രസെനേക വാക്‌സിന്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, സുരക്ഷിതമാണെന്നാണ് ലോകാരോഗ്യ സംഘടനയും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കിയതോടെ വാക്‌സിനേഷന്‍ പുന:രാരംഭിച്ചിരുന്നു.   

News, World, Germany, Vaccine, COVID-19, Trending, Technology, Health, Health and Fitness, After Canada, Germany Halts AstraZeneca Jabs For Under-60s Over Clot Risk


ഇന്ത്യയില്‍ ഇത്തരം പാര്‍ശ്വഫലങ്ങള്‍ റിപോര്‍ട് ചെയ്തിട്ടില്ലെന്നും ആസ്ട്രസെനേക വാക്‌സിന്‍ സുരക്ഷിതമാണെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. 

അതേസമയം ആസ്ട്രസെനേകയും ഓക്‌സ്‌ഫോഡും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനായ കോവിഷീല്‍ഡ് ഉപയോഗിച്ചുള്ള വാക്‌സിനേഷന്‍ പദ്ധതിയാണ് രാജ്യത്ത് പുരോഗമിക്കുന്നത്.

Keywords: News, World, Germany, Vaccine, COVID-19, Trending, Technology, Health, Health and Fitness, After Canada, Germany Halts AstraZeneca Jabs For Under-60s Over Clot Risk

Post a Comment