വിവാഹം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങള്‍ മാത്രം; യുവതിയുടെ സ്വകാര്യ വിഡിയോകള്‍ ഭര്‍ത്താവിന് അയച്ചുകൊടുത്ത് കാമുകന്‍

ലഖ്‌നൗ: (www.kvartha.com 20.02.2021) വിവാഹം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങള്‍ മാത്രം, യുവതിയുടെ സ്വകാര്യ വിഡിയോകള്‍ ഭര്‍ത്താവിന് അയച്ചുകൊടുത്ത് കാമുകന്‍. സംഭവത്തില്‍ യുവതിയുടെ സ്വകാര്യ വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.
UP: Woman gets ex-boyfriend booked for ‘molest’ for sending ‘videos’ to husband, News, Local News, Photo, Complaint, Arrested, Police, National

ഉത്തര്‍പ്രദേശിലെ നഖാസ സ്വദേശിയായ 22-കാരനെയാണ് സാംബല്‍ സ്വദേശിയായ 20കാരിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വിവാഹശേഷം മുന്‍കാമുകനായ 22കാരന്‍ സ്വകാര്യ വീഡിയോകള്‍ യുവതിയുടെ ഭര്‍ത്താവിന് അയച്ചു നല്‍കിയതോടെയാണ് ഇവര്‍ പോലീസില്‍ പരാതിനല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട് ചെയ്തു.

ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മുന്‍കാമുകനായ 22-കാരന്‍ സ്വകാര്യ വീഡിയോ ഭര്‍ത്താവിന് അയച്ചു നല്‍കി. ഇതോടെ ഭര്‍ത്താവ് യുവതിയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

വസ്ത്ര നിര്‍മാണശാലയിലെ തൊഴിലാളിയായ പ്രതിയും യുവതിയും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പതിവായി ഇയാള്‍ യുവതിയുടെ വീട്ടിലെത്തിയിരുന്നു. ഇവരുടെ സ്വകാര്യനിമിഷങ്ങളുടെ വിഡിയോകളും ഇയാള്‍ മൊബൈലില്‍ പകര്‍ത്തി. എന്നാല്‍, ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടും വിഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീട് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.

തുടര്‍ന്ന് യുവതി മൊബൈല്‍ നമ്പറടക്കം മാറ്റി. ഫെബ്രുവരി എട്ടിന് മറ്റൊരാളുമായുള്ള വിവാഹവും നടന്നു. പക്ഷേ, മുന്‍ കാമുകന്‍ ഭര്‍ത്താവിന് പഴയ സ്വകാര്യവിഡിയോകള്‍ അയച്ചുനല്‍കിയെന്നും ഇത് ദാമ്പത്യപ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തെന്നും ബനിയാഥര്‍ എസ് എച്ച് ഒ രാകേഷ് കുമാര്‍ അറിയിച്ചു. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതായും യുവതിയുടെ ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദമ്പതിമാര്‍ക്ക് കൗണ്‍സിലിങ് അടക്കം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: UP: Woman gets ex-boyfriend booked for ‘molest’ for sending ‘videos’ to husband, News, Local News, Photo, Complaint, Arrested, Police, National.

Post a Comment

Previous Post Next Post