Follow KVARTHA on Google news Follow Us!
ad

വാട്സ് ആപിനും ടെലഗ്രാമിനും പകരമായി കേന്ദ്രസർകാർ 'സന്ദേശ് 'ആപ് പുറത്തിറക്കി

The central government has launched the 'Sandesh' app to replace the WhatsApp and Telegram, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 18.02.2021) വാട്സ്‌ആപ്, ടെലഗ്രാം പോലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലികേഷനുകള്‍ക്ക് പകരമായി നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ 'സന്ദേശ്' എന്ന പേരില്‍ പുതിയ ആപ് പുറത്തിറക്കി. സര്‍കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയവിനിമയം നടത്തുന്നതിനായി വാട്സ്‌ആപിനെ പോലെ തയ്യാറാക്കിയ ഗവണ്‍മെന്റ് ഇന്‍സ്റ്റന്റ് മെസേജിംഗ് സിസ്റ്റം പരിഷ്‌കരിച്ചതാണ് പുതിയ സന്ദേശ് ആപ്.

സന്ദേശ് ആപ് സര്‍കാര്‍ ഉദ്യോഗസ്ഥര്‍ക്കും സാധാരണ വ്യക്തികള്‍ക്കും ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന ആപ് കൂടിയാണ്. വാട്സ്‌ആപിനെ പോലെ തന്നെ സന്ദേശും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനോട് കൂടിയതാണ് . കൂടാതെ സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വിഡിയോകള്‍ തുടങ്ങിയവ അയക്കാന്‍ ഇത് ഉപയോഗിക്കാം.

News, National, India, Central Government, Whatsapp, Technology, New Delhi, Delhi, Government, Mobile Phone, Sandesh, WhatsApp and Telegram, Telegram, Launched,

സര്‍കാറിന്റെ ഇന്‍സ്റ്റന്റ് മെസേജിങ് സിസ്റ്റത്തില്‍ നിന്ന് സന്ദേശിന്റെ എ പി കെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രമെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കൂ. ആന്‍ഡ്രോയിഡ് 5.0 പതിപ്പിലും അതിന് ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് സന്ദേശ് പ്രവര്‍ത്തിക്കുക.

ഐ ഒ എസ് ഉപയോക്താക്കള്‍ക്ക് ആപ്സ്റ്റോറില്‍ നിന്ന് സന്ദേശ് ഡൗണ്‍ലോഡ് ചെയ്യാം.

Keywords: News, National, India, Central Government, Whatsapp, Technology, New Delhi, Delhi, Government, Mobile Phone, Sandesh, WhatsApp and Telegram, Telegram, Launched, The central government has launched the 'Sandesh' app to replace the WhatsApp and Telegram.
< !- START disable copy paste -->


Post a Comment