Follow KVARTHA on Google news Follow Us!
ad

പ്രണയസുഗന്ധം

Scent of love#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കവിത

ശരീഫ് കൊടവഞ്ചി


(www.kvartha.com 14.02.2021) 
മെലിഞ്ഞുണങ്ങിയ
ഉടലുകൾക്കുള്ളിൽ
ഒട്ടിപ്പിടിച്ച സുഗന്ധമേ

പ്രണയഭൂമികയിലെ
തെളിനീരായൊരു
സ്നേഹവസന്തത്തിൻ
പ്രാണസഖീ...

Scent of love

നടന്നുതള്ളിയ
വയൽവരമ്പിലൂടെ
പറന്നിറങ്ങണമെല്ലോ
നരകയറിയൊരു
സായംസന്ധ്യയിൽ !

നീയഭ്യസിച്ചൊരു
കൈമുദ്രകൾകണ്ട്
വഴുതിവീണുപോയൊരു
വഴിയോരങ്ങളിൽ
ചിതറിതെറിച്ച
ചിരിപ്പൊട്ടുകളെ
പെറുക്കിയെടുത്ത
പൂമ്പാറ്റകളോട്
തിരികെത്തരാൻ
പറയണേ...

കുടകുമലയുടെ
പൂമണംപ്പെയ്യുന്ന
മധുവാഹിനിയാം
പുഴയോരക്കടവിലെ
കൊച്ചുകിന്നാരങ്ങൾ
കൈതകൊമ്പിലിരുന്നു
കേട്ടൊരുകുയിലമ്മേ
ആരുംകേൾക്കാതെ
ഒരിക്കൽകൂടിപാടുമോ
മധുരസ്മരണയിലെ
അനുരാഗസല്ലാപങ്ങൾ

കാനനപാതയിൽ
നിന്നോടൊപ്പം
നടന്നുതീർത്തനാൾ,
കുലുസണിഞ്ഞ
പാദങ്ങളിൽ
ചുംബനമർപ്പിച്ച
കുഞ്ഞുപൂക്കളോട്
വരാനിരിക്കും
തലമുറയ്ക്കായി
നറുമണംപകരാൻ
അനശ്വരകാലം
വിടരാൻ പറയണേ...

ഗതകാലസ്മരണയിലെ
അനുഭൂതിയായൊരു
മുത്തശ്ശിക്കഥപോലെ,
പുൽമൈതാനിയിലെ
കരിമ്പാറക്കുഞ്ഞുങ്ങൾ
പ്രണയസ്മാരകമല്ലോ
ഓർമ്മയുടെതാളുകൾ
ചിതലരിച്ചുപോവല്ലേ...

Keywords: Poem, Love, Valentine's-Day, Shareef Kodvanji, Scent of love.

< !- START disable copy paste -->

Post a Comment